Nov 15 04:13:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റിച്ചാർഡ്‌ വോൺ ക്രാഫ്‌ട്‌ എബിങ്ങ്‌

 

By the same author


റിച്ചാർഡ്‌ വോൺ ക്രാഫ്‌ട്‌ എബിങ്ങ്‌

1840 ആഗസ്‌റ്റ്‌ 14-ന്‌ ജൻമനിയിലെ മാൻഹെയ്‌മിൽ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം സ്വിറ്റ്‌സർലണ്ടിൽ. കോളജ്‌ വിദ്യാഭ്യാസത്തിനു പ്രായമായപ്പോൾ മാതാപിതാക്കന്മാരോടൊപ്പം ഹെൽഡ്‌ബർഗിൽ മുത്തച്‌ഛൻ ഡോ. മിറ്റർമായറുടെ സമീപത്തേക്കു മാറി. അന്നത്തെ യാഥാസ്‌ഥിതിക സമൂഹം പുച്‌ഛത്തോടെ മാത്രം നിരീക്ഷിച്ചിരുന്ന കുറ്റവാളികളുടെ കേസുകൾ വാദിച്ചിരുന്ന അഭിഭാഷകനായിരുന്നു ഡോ. മിറ്റർമായർഃ അക്കൂട്ടത്തിൽ ലൈംഗിക കുറ്റവാളികളുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ക്രാഫ്‌റ്റ്‌ എബിങ്ങിനെ സ്വാധീനിച്ചിരിക്കണം. വിഷജ്വരം പിടിപെട്ട്‌ ചികിത്സാർത്ഥം സ്വിറ്റ്‌സർലണ്ടിൽ കഴിയവെ പ്രസിദ്ധ മനഃശാസ്ര്തജ്‌ഞ്ഞനായ ഗ്രെയ്‌സിംഗറുടെ പ്രഭാഷണം കേൾക്കാനിടയായി. മനോരൊഗചികിത്സ അദ്ദേഹത്തെ ആകർഷിച്ചു. 25-​‍ാമത്തെ വയസ്സ്‌ മുതൽ മരിക്കുന്നതുവരെ ഈ വിഷയത്തിൽ നിരന്തരമായ പഠനവും ഗവേഷണവും തുടർന്നു. 1870-ൽ യൂറോപ്പിലെ ഏറ്റവും പ്രഗത്ഭനായ മനോരോഗചികിത്സകൻ എന്ന ഖ്യാതി നേടി. സ്‌ട്രാസ്‌ബർഗിലെ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ചേർന്നു. ഹിപ്‌നോസിസ്‌ ഹിസ്‌റ്റീരിയ, ക്രിമിനൽ സൈക്കോപതി, വാർധക്യകാല രോഗങ്ങൾ, ചുഴലി, ആർത്തവകാല മാനസിക രോഗങ്ങൾ, ഗ്രൈയ്‌ൻ, മാസോക്കിസം എന്നിവയെക്കുറിച്ചു പഠിച്ചു. റഷ്യയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തി. പ്രൊഫസർ സ്‌ഥാനം രാജിവെച്ച്‌ ആസ്ര്തിയയിൽ ഒരു ക്ലിനിക്‌ സ്‌ഥാപിച്ചു. 1880ൽ വിയന്ന യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസറായി നിയമിച്ചു. 1902 ഡിസംബർ 22-ന്‌ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited