Sep 19 15:19:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. സുബ്രഹ്‌മണ്യശർമ്മ

 

By the same author


വി. സുബ്രഹ്‌മണ്യശർമ്മ

പനവേലിൽ ശ്രീ വാസുദേവൻ ഉണ്ണിയുടെയും തൊടുപുഴ മടക്കത്താനത്ത്‌ നൂറോംകൂറ്റിൽ നങ്ങയ്യ അമ്മയുടെയും മകനായി 1939 മാർച്ച്‌ 28-​‍ാം തീയതി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജിൽനിന്നും 1962-ൽ ബികോം ഡിഗ്രി പാസ്സായി. തുടർന്ന്‌ പാലക്കാട്‌ എൻ.എസ്‌.എസ്‌. എൻജിനീയറിങ്ങ്‌ കോളജിൽ ക്ലർക്കായി പ്രവർത്തിച്ചു. 1963-ൽ കേരളസംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡിൽ കാഷ്യറായി ജോലിയിൽ പ്രവേശിച്ചു.

1994 മാർച്ച്‌ 31-ന്‌ ഇടമലയാർ സർക്കിൾ ഓഫീസിൽനിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ചു.

കുലവിദ്യയായ തീയാട്ട്‌ അച്‌ഛനിൽനിന്നും മനസ്സിലാക്കി. അരനൂറ്റാണ്ടായി ഈ ക്ഷേത്രകലയിൽ പ്രവർത്തിച്ചുവരുന്നു. വൈക്കം ക്ഷേത്രകലാപീഠത്തിൽ കളമെഴുത്ത്‌ പഠിപ്പിക്കുക, പരീക്ഷനടത്തുക എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്‌. തിരുവിതാംകൂർ രാജകുടുംബം വകയായി തിരുവനന്തപുരത്ത്‌ എല്ലാ കർക്കിട മാസങ്ങളിലും നടത്തിവന്നിരുന്ന തീയാട്ടിന്‌ മുഖ്യകാർമ്മികത്വം വഹിച്ചിട്ടുണ്ട്‌. ‘കണ്ണെഴുതി പൊട്ടുംതൊട്ട്‌’എന്ന ചലച്ചിത്രത്തിൽ തീയാട്ട്‌ അവതരിപ്പിച്ചു. കേരളകലാമണ്‌ഡലത്തിൽ കേരളീയം 98,99 എന്ന കലാമേളയിൽ കളം എഴുത്ത്‌, തീയാട്ട്‌ എന്നിവ നടത്തി.

ഇപ്പോൾ താമസിക്കുന്നത്‌ കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ മധുരഞ്ചേരിമഠത്തിലാണ്‌.

ഭാര്യഃ തങ്കമണി

മക്കൾഃ അംബിക, അമ്പിളി, ശോഭ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited