Dec 14 17:20:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. വിജയൻ

കെ.പി. വിജയൻ

1933 ഏപ്രിൽ മാസത്തിൽ കതിരൂരിനടുത്തു ‘രാമവില്ല’ എന്ന ഗൃഹത്തിൽ ജനിച്ചു. 1953-ൽ തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന്‌ ബിരുദം നേടി. 1955-ൽ നാഗ്‌പൂരിലെ ഹിസ്‌ലോപ്‌ കോളജിൽനിന്ന്‌ പത്രപ്രവർത്തനത്തിൽ ഡിപ്ലോമ. 1972-ൽ ബ്രിട്ടനിലെ തോംപ്‌സൺ ഫൗണ്ടേഷൻ പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നൽകി. 1986-ൽ ബെർലിനിൽ ലോക മലയാളി സമ്മേളനത്തിൽ പങ്കെടുത്തു. 1954-ൽ ലോക ചെറുകഥാ മത്സരത്തിൽ മലയാള വിഭാഗത്തിൽ ‘ചെകുത്താന്റെ മക്കൾ’ എന്ന കഥയ്‌ക്ക്‌ സമ്മാനം നേടി. ആദ്യ ഗ്രന്ഥം, വിലാസിനി പ്രൈസ്‌ ലഭിച്ച പത്രങ്ങൾ വിചിത്രങ്ങൾ. 1990-ൽ ഗദ്യശില്‌പി എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്‌മെന്റ്‌ അവാർഡ്‌ ലഭിച്ചു. മറ്റു പുസ്‌തകങ്ങൾഃ പടിഞ്ഞാറൻ മുഖച്ഛായകൾ, മാർക്‌സിസത്തിന്റെ വളർച്ചയും തളർച്ചയും, നാളേയും നന്നാവാത്ത നമ്മൾ, ചെറിയ മനുഷ്യരും വലിയ ലോകവും, അംബേദ്‌കറുടെ കൂടെ. 1955-ൽ മാതൃഭൂമിയിൽ റിപ്പോർട്ടറായി. കൊച്ചിൻ എഡിഷന്റെ ഡപ്യൂട്ടി എഡിറ്ററായിരിക്കെ 1992-ൽ റിട്ടയർ ചെയ്‌തു. എറണാകുളത്ത്‌ സ്ഥിരതാമസം.

ഭാര്യഃ പ്രഭ. മകൻഃ ഡോ.ശരത്‌. മകൾഃ സന്ധ്യ

വിലാസം

രചന,

പോണോത്ത്‌ റോഡ്‌,

കലൂർ,

കൊച്ചിൻ - 682 017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited