Sep 20 18:38:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി.ആർ. അഗ്‌നിവേശ്‌

ഡോ. സി.ആർ. അഗ്‌നിവേശ്‌

1947 ഏപ്രിൽ 21ന്‌ കൊല്ലത്ത്‌ ജനിച്ചു.

അച്‌ഛൻഃ യശശ്ശരീരനായ ആയുർവേദാചാര്യ ഡോ. ആർ.പി. ചിറ്റേഴം. അമ്മഃ വൈദ്യകലാനിധി ഡോ.ജെ. വസുമതി അമ്മ.

തിരുവനന്തപുരത്തായിരുന്നു വിദ്യാഭ്യാസം. എസ്‌.എം.വി. ഹൈസ്‌കൂൾ ഇന്റർ മീഡിയറ്റ്‌ കോളജ്‌, യൂനിവേഴ്‌സിറ്റി കോളജ്‌, ഗവ. ആയുർവേദ കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ ബി.എ.എം., എം.ഡി. (ആയു.) ബിരുദങ്ങൾ നേടി. ഷൊർണൂർ കേരള സമാജം ആയുർവേദ കോളജിൽ അല്‌പകാലം (1972) അദ്ധ്യാപകനായും കേന്ദ്ര ആയുർവേദ ഗവേഷണ സമിതിയിൽ ഗവേഷകനായും ജോലിനോക്കിയിട്ടുണ്ട്‌. ‘മനശ്ശാസ്‌ത്രം’ മാസികയിൽ ആർട്ട്‌ എഡിറ്ററായും ഓണററി എഡിറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടയ്‌ക്കൽ വൈദ്യരത്‌നം പി.എസ്‌. വാര്യർ ആയുർവേദകോളജിൽ പ്രൊഫസർ. കവിയും ചിത്രകാരനുംകൂടിയാണ്‌. കേരള ആയുർവേദിക്‌ സ്‌റ്റഡീസ്‌ ആൻഡ്‌ റിസർച്‌ സൊസൈറ്റിയുടെ പ്രസിദ്ധീകരണവിഭാഗമായ ‘ഭിഷക്കി’ന്റെ ചീഫ്‌ എഡിറ്റർ. ‘വരം’ എന്ന ആയുർവേദസംഘടനയുടെ മുഖപത്രമായ ‘വരമൊഴി’യുടെ എഡിറ്റർ. കവനകൗമുദി എന്ന കവിസംഘടനയുടെ സംഘാടകൻ. ആധുനിക ദാമ്പത്യശാസ്‌ത്രം, ദർശന പ്രവേശിക, രസശാസ്‌ത്രം, ദ്രവ്യഗുണവിജ്‌ഞ്ഞാനം (സഹഗ്രന്ഥകർത്താവ്‌), കായചികിത്സ (സഹഗ്രന്ഥകർത്താവ്‌) എന്നിവ കൃതികൾ. സ്വസ്‌ഥവൃത്തം, രോഗവിജ്‌ഞ്ഞാനവും വികൃതിവിജ്‌ഞ്ഞാനവും എന്നിവ വിവർത്തനങ്ങൾ​‍ാ വൈദ്യരത്‌നം പി.എസ്‌. വാരിയരുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ-തായ്‌വേരുകൾ എഡിറ്റ്‌ ചെയ്‌തു. കൂടാതെ ധാരാളം ലേഖനങ്ങൾ, കവിതകൾ. ‘സുഹാനാ സഫർ’ (മുസ്ലിം ഗാനങ്ങൾ) ‘കൃഷ്‌ണകീർത്തനം’ (കൃഷ്‌ണഭക്തിഗാനങ്ങൾ) എന്നീ ഓഡിയോ കാസറ്റുകൾക്ക്‌ ഗാനങ്ങളെഴുതി; ‘അന്തർജനം’, ‘പത്തേമാരി’ എന്നീ സിനിമകൾക്കും.

ഭാര്യഃ ബി. സരോജം. മകൾഃ രാകേന്ദു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited