Nov 15 22:31:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാസി മലാപ്പറമ്പ്‌

ഭാസി മലാപ്പറമ്പ്‌

1941-ൽ കോഴിക്കോട്ട്‌ ജനിച്ചു. സാമൂതിരികോളജ്‌ ഹൈസ്‌കൂൾ, മലബാർ ക്രിസ്‌ത്യൻ കോളേജ്‌, കേരള ഗവ. പോളിടെക്‌നിക്‌ (വെസ്‌റ്റ്‌ഹിൽ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള പൊതുമരാമത്തു വകുപ്പിൽ എഞ്ചിനീയറായി 1996 ൽ വിരമിച്ചു.

കോഴിക്കോട്‌ യങ്ങ്‌ ചാലഞ്ചേഴ്‌സ്‌ ഫുട്‌ബോൾ ക്ലബ്ബിന്നുവെണ്ടി ദീർഘകാലം കളിച്ചു. റഫറി, റേഡിയോ-ടി.വി. കമന്റേറ്റർ, നാഗ്‌ജി ടൂർണ്ണമെന്റ്‌ കൺവീനർ, ജില്ലാ, സംസ്‌ഥാന ഫുട്‌ബോൾ അസോസിയേഷനുകൾ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ ഇവയുടെ ഭാരവാഹി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

1982 മുതൽ നാല്‌ (സ്‌പെയിൽ, മെക്‌സിക്കോ, ഇറ്റലി, ഫ്രാൻസ്‌) ലോകകപ്പ്‌ മത്സരങ്ങൾ മലയാളമനോരമ പത്രത്തിന്നു വേണ്ടി റിപ്പോർട്ടുചെയ്‌തു. ഇപ്പോൾ വേൾഡ്‌ സോക്കർ (ലണ്ടൻ) മാസികക്ക്‌ ഇന്ത്യയിൽ നിന്നുളള റിപ്പോർട്ടുകൾ നൽകുന്നു. ലോക ഫുട്‌ബോൾ, ലോകകപ്പ്‌ ഫുട്‌ബോൾ ഒരു ചരിത്രാവലോകനം എന്നീ സ്‌പോർട്‌സ്‌ ഗ്രന്ഥങ്ങൾക്കു പുറമെ ഏഴു നോവലുകളും രണ്ടു ബാലസാഹിത്യകൃതികളും പ്രസിദ്ധികരിച്ചിട്ടുണ്ട്‌.

ഭാര്യ ഃ പാർവ്വതി, കേരള ജലസേചന വകുപ്പിൽ എഞ്ചിനീയർ

പുത്രന്മാർ ഃ സുതീഭ്‌, പ്രസീത്‌

വിലാസം ഃ ലൗ ഡെയ്‌ൽ

പി.ഒ. മലാപ്പറമ്പ്‌

കോഴിക്കോട്‌ - 673009.

ഫോണ ഃ 0495-370339


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited