Nov 19 12:36:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗോപിനാഥ്‌ മുതുകാട്‌

ഗോപിനാഥ്‌ മുതുകാട്‌

1964 ഏപ്രിൽ 10-​‍ാം തീയതി കവണഞ്ചേരി കുഞ്ഞുണ്ണിനായരുടെയും മുതുകാട്‌ ദേവകിയമ്മയുടെയും ഇളയ പുത്രനായി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ ജനിച്ചു. പത്താമത്തെ വയസു മുതൽ ഇന്ദ്രജാലം അഭ്യസിച്ചുതുടങ്ങി. മഞ്ചേരി എൻ.എസ്‌.എസ്‌. കോളജിൽനിന്നും ഗണിതശാസ്‌ത്രത്തിൽ ബിരുദം നേടി. തുടർന്ന്‌ എൽ.എൽ.ബിക്കു ചേർന്നെങ്കിലും മാജിക്കിനോടുളള അതിയായ ആവേശം മൂലം പഠനം ഉപേക്ഷിച്ച്‌ ഈ രംഗത്ത്‌ നിലയുറപ്പിച്ചു. മാന്ത്രികയാത്രയുടെ 25 വർഷം പൂർത്തിയാക്കിയ 2000-​‍ാമാണ്ടിൽ മാജിക്‌ എന്ന കലയെ മാധ്യമമാക്കിക്കൊണ്ട്‌ ഒട്ടേറെ സാമൂഹ്യ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചു.

1995-ൽ തലസ്ഥാനനഗരിയുടെ തിരുമറ്റത്തൊരുക്കിയ അഗ്നികുടീരത്തിൽനിന്നും ബന്ധനവിമുക്തനായി നിരപായം പുറത്തുവരുമ്പോൾ ഇദ്ദേഹം ഹൂദിനിയുടെ പിന്മുറക്കാരനായി. പിന്നീട്‌ ക്യാമറക്കണ്ണുകളുടെയും സൂക്ഷ്‌മദൃഷ്‌ടികളുടെയും മുമ്പിൽവച്ച്‌ ഒരു മാരുതിക്കാർ ഞൊടിയിടയിൽ അപ്രത്യക്ഷമാക്കിയതും വെളളിത്തിരയിൽനിന്നും താരങ്ങൾ പുറത്തിറങ്ങിയതും മനുഷ്യശരീരം രണ്ടായി മുറിച്ച്‌ കൂട്ടിച്ചേർത്തതും ജീവനുളള ആനയെ അപ്രത്യക്ഷമാക്കിയതും ഇന്ദ്രജാലലോകത്തിന്‌ പുതിയ അനുഭവങ്ങളായി. 1995-ലെ അൽ-ഐൻ ഫൺസിറ്റി അവാർഡ്‌, 1998-ലെ ഫിസ്‌റ്റ്‌ ഇന്ത്യാ അവാർഡ്‌, 1999-ലെ ഇന്റർനാഷനൽ മാജിക്‌ സ്‌റ്റാർ അവാർഡ്‌ (പാരീസ്‌), സംസ്ഥാന ഗവൺമെന്റിന്റെ 2000-ലെ പ്രതിഭാപ്രണാമം, ഒമാൻ ഗവൺമെന്റിന്റെ ‘അവാർഡ്‌ ഓഫ്‌ എക്‌സലൻസ്‌-2001’ തുടങ്ങി ഒട്ടേറെ അവാർഡുകൾ...അംഗീകാരങ്ങൾ. മാജിക്‌ എന്ത്‌, എങ്ങനെ?(1993), വാഴക്കുന്നം ഇന്ദ്രജാലക്കഥകൾ (1997), ഗണിതരാമന്റെ കുസൃതികൾ (1999)എന്നീ പുസ്‌തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ മാജിക്‌ രംഗത്തോടൊപ്പം മാജിക്‌ അക്കാദമിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായും പ്രവർത്തിച്ചുവരുന്നു.

വിലാസംഃ

മാജിക്‌ അക്കാദമി,

പൂജപ്പുര,

തിരുവനന്തപുരം - 12.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited