Sep 20 05:34:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരൻ

 

By the same author


പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരൻ

1945 ജൂൺ 6-ന്‌ കാസർഗോഡ്‌ ജില്ലയിലെ പനയാലിൽ ജനിച്ചു. പിതാവ്‌ഃ എ.രാഘവൻനായർ. മാതാവ്‌ഃ ശ്രീദേവിയമ്മ. പെരിയ ഗവ.ഹൈസ്‌കൂൾ, കാസർഗോഡ്‌ ഗവ.കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. പയ്യന്നൂർ കോളജിൽ മലയാളം വകുപ്പദ്ധ്യക്ഷനായിരിക്കെ ജോലിയിൽനിന്ന്‌ വിരമിച്ചു.

സൂര്യജന്യം, ശ്രീചക്രഗീത, അപൂർണ്ണം, മദ്ധ്യാഹ്നസ്വപ്‌നങ്ങൾ, ആത്മപുരാണം, ഡയറിക്കുറിപ്പുകൾ, അമൃതോസ്‌മി (കവിതാ സമാഹാരങ്ങൾ), അക്ഷരത്തിന്റെ ആത്മാവ്‌, കാലത്തിന്റെ സാക്ഷി, കാവ്യകലയും കാലതാളവും, കക്കാടിന്റെ കവിത, കുഞ്ഞിരാമൻനായർ കവിത, വൈലോപ്പിളളിക്കവിത (നിരൂപണം), നാട്യശാസ്‌ത്രപ്രവേശിക (പഠനം) എന്നിവയാണ്‌ പ്രസിദ്ധീകൃത കൃതികൾ. മൂടാടി ദാമോദരൻ അവാർഡ്‌, മഹാകവി കുട്ടമത്ത്‌ അവാർഡ്‌, കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്‌മാരക എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. തപസ്യ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌. മഹാകവി ‘പി’. മെമ്മോറിയൽ ട്രസ്‌റ്റ്‌ അംഗം.

ഭാര്യഃ നാരായണി. മക്കൾഃ ജ്യോതിസൂര്യൻ, സ്‌നേഹചന്ദ്രൻ, ശക്തിമയി.

വിലാസംഃ

ശാക്തേയം,

ശ്രീനഗർ ഹൗസിങ്ങ്‌ കോളനി,

എടാട്ട്‌ പി.ഒ.

പയ്യന്നൂർ - 670 327.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited