Sep 21 13:11:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാജൻ മാറനാട്‌

സാജൻ മാറനാട്‌

കൊല്ലം ജില്ലയിൽ മാറനാട്‌ ഓ.പി.സദനിൽ പി.വി.ഉമ്മന്റെയും പി.സി. ലില്ലിക്കുട്ടിയുടെയും പുത്രനായി 1959 ജൂലായ്‌ 31 ന്‌ ജനിച്ചു. തിരുവനന്തപുരം സെന്റ്‌ സേവിയേഴ്‌സ്‌, പന്തളം എൻ.എസ്‌.എസ്‌.എന്നീ കലാലയങ്ങളിൽ പഠിച്ചു. കൊല്ലം എസ്‌.എൻ.ൽ നിന്ന്‌ സസ്യശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററിൽ നിന്ന്‌ എം.ഫില്ലും നേടി. പത്തനംതിട്ട കാതോലിക്കറ്റ്‌ കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇപ്പോൾ മടപ്പളളി ഗവഃകോളജിലെ സസ്യശാസ്‌ത്ര വിഭാഗത്തിൽ ലക്‌ചറർ. ‘കേരള ടൈംസ്‌’ ദിനപത്രത്തിന്റെ പത്തനംതിട്ട ജില്ലാ ലേഖകനായി മൂന്നു വർഷം ജോലി നോക്കിയിട്ടുണ്ട്‌. ആനുകാലികങ്ങളിലും മറ്റും ശാസ്‌ത്രപംക്‌തികൾ കൈകാര്യം ചെയ്യുന്നു.

ഭാര്യഃ എഴുത്തുകാരി കൂടിയായ ഗ്രേസി സാജൻ (ബയോകെമിസ്‌റ്റ്‌, വടകര). മക്കൾഃ

ഫെൻറ്റിറ്റിം, ഫെൻസമെറി.

കൃതികൾഃ മനുഷ്യന്‌ ഫോട്ടോസ്‌റ്റാറ്റുകൾ-നാളത്തെശാസ്‌ത്രം വാല്യം-ഒന്ന്‌, ജുറാസ്സിക്‌ പാർക്ക്‌ സത്യവും മിഥ്യയും വാല്യം-രണ്ട്‌, പ്രീഡിഗ്രി ബോട്ടണി & എൻട്രൻസ്‌ ഗൈഡ്‌ വാല്യം ഒന്നും രണ്ടും (വിദ്യാർത്ഥിമിത്രം), സി.ബി.എസ്‌.ഇ. ബോട്ടണി ടെക്‌സ്‌റ്റ്‌ ബുക്ക്‌ (വിദ്യാർത്ഥിമിത്രം) വാല്യം ഒന്നും രണ്ടും, സി.ബി.എസ്‌.ഇ. ബോട്ടണി & എൻട്രൻസ്‌ ഗൈഡ്‌ വാല്യം ഒന്നും രണ്ടും (വിദ്യാർത്ഥിമിത്രം), എക്‌സ്‌പരിമെന്റൽ ബോട്ടണി (സി.ബി.എസ്‌.ഇ.) വാല്യം ഒന്നും രണ്ടും.(വിദ്യാർത്ഥി മിത്രം), ബാസമത്തിന്റെ സന്തതികൾ (ചെറുകഥകൾ-അച്ചടിയിൽ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited