Sep 20 07:41:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സതീഷ്‌ബാബു പയ്യന്നൂർ

സതീഷ്‌ബാബു പയ്യന്നൂർ

1963 ൽ പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ ജനിച്ചു. ആറു വയസ്സുവരെ വയനാട്ടിലെ വടുവഞ്ചാലിൽ. പിന്നെ, പയ്യന്നൂരിൽ ബാല്യകൗമാരയൗവനങ്ങൾ. കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം ഒരു വർഷം കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്റർ, പതിനാറു വർഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥൻ.

ഇപ്പോൾ തിരുവനന്തപുരത്ത്‌ ടെലിവിഷൻ പ്രവർത്തനങ്ങളും കഥയെഴുത്തുമായി കഴിയുന്നു. കേരള ചലച്ചിത്ര അക്കാദമി അംഗമാണ്‌. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. ‘ദൈവം’ എന്ന കഥയ്‌ക്ക്‌ 1985ലെ കാരൂർ പുരസ്‌കാരം. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തു. ഡോക്യുമെന്ററി നിർമ്മാണവുമായി ബന്ധപ്പെട്ട്‌ പലതവണ ഗൾഫ്‌ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.

ഭാര്യഃ ഗിരിജ.

മകൾഃ വർഷ.

വിലാസംഃ

ഡയറക്‌ടർ,

പനോരമ ടെലിവിഷൻ,

തിരുവനന്തപുരം-37.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited