Sep 23 02:47:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.രവീന്ദ്രനാഥ്‌

ആർ.രവീന്ദ്രനാഥ്‌

കൊല്ലത്ത്‌ പളളിത്തോട്ടത്ത്‌ 1936 ൽ ജനിച്ചു. അച്‌ഛൻ ശ്രീ.പി. രാമകൃഷ്‌ണനും അമ്മ ശ്രീമതി ദേവയാനിയുമാണ്‌. വിദ്യാഭ്യാസകാലത്തുതന്നെ പേരെടുത്ത ചിത്രകാരനായി. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന്‌ ഡിഗ്രി എടുത്തശേഷം മലയാളരാജ്യം ചിത്രവാരികയുടെ ആർട്ടിസ്‌റ്റായി ചേർന്നു. നാലുവർഷത്തെ സേവനത്തിനുശേഷം സർക്കാർ സർവ്വീസിൽ ചേർന്നു. അധ്യാപകനായിരിക്കെ രവീന്ദ്രനാഥ്‌ ചിത്രകലയുമായി ബന്ധപ്പെട്ട പരീക്ഷകൾ സമുന്നതനിലയിൽ വിജയിച്ചിരുന്നു.

ചരിത്രം ഐച്ഛികമായെടുത്ത്‌ 1976ൽ എം.എ. പരീക്ഷ ജയിച്ചു. തുടർന്ന്‌ ഗവൺമെന്റിന്റെ സാമ്പത്തികസഹായത്തോടെ രവീന്ദ്രനാഥ്‌ കൽക്കത്തയിലെ രവീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന്‌ ചിത്രകലയുടെ എം.എ. ജയിച്ചു. കേരളത്തിൽ ആദ്യമായി ചിത്രകലയുടെ എം.എ. ഡിഗ്രി നേടിയത്‌ ശ്രീ. രവീന്ദ്രനാഥാണ്‌.

ചിത്രകലയെ സംബന്ധിച്ചും ചിത്രകാരന്മാരെപ്പറ്റിയും ഒട്ടേറെ ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ചിത്രകലാപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ സമിതികളിൽ രവീന്ദ്രനാഥ്‌ പ്രവർത്തിച്ചു. ഗാന്ധീപീസ്‌ ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തകനായും കേരള ശാസ്‌ത്ര സാംസ്‌ക്കാരിക സമിതിയുടെ സംസ്ഥാന പ്രസിഡന്റായും കൊല്ലം ആത്മവിദ്യാസംഘത്തിന്റെ പ്രസിഡന്റായും ഇപ്പോൾ പ്രവർത്തിക്കുന്നു. ഒട്ടേറെ അവാർഡുകൾ രവീന്ദ്രനാഥ്‌ നേടിയിട്ടുണ്ട്‌.

പത്നിഃ ശ്രീമതി ഇന്ദിര

മകൾഃ രാജശ്രീ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited