Sep 21 16:18:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ആർ.രാഘവവാരിയർ

എം.ആർ.രാഘവവാരിയർ

പഴയ കുറുമ്പ്രനാട്ടിൽ, കൊയിലാണ്ടിക്കടുത്ത്‌ ചേലിയയിലെ മണലിൽ തൃക്കോവിൽ വാരിയത്ത്‌ 1936ൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1959ൽ കേരള വിദ്യാഭ്യാസവകുപ്പിൽ പ്രാഥമികാധ്യാപകനായി.

1972ൽ ഹൈസ്‌ക്കൂൾ അധ്യാപകനായിരിക്കെ കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവകുപ്പിൽ അധ്യാപകനായിചേർന്നു. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്ന്‌ ചരിത്രത്തിൽ എം.ഫിൽ ഗവേഷണബിരുദം. കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്ന്‌ സാഹിത്യത്തിൽ പി.എച്ച്‌.ഡി.ബിരുദം. ലിപി വിജ്‌ഞ്ഞാനീയം,കേരളചരിത്രം, പ്രാചീനഭാരതചരിത്രം എന്നിവ പഠിപ്പിക്കുകയും എം.ഫിൽ, പി.എച്ച്‌.ഡി. വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുകയും ചെയ്‌തു. തുടർന്ന്‌ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌ക്കൂൾ ഓഫ്‌ സോഷ്യൽ സയൻസിൽ വിസിറ്റിങ്ങ്‌ പ്രൊഫസറായി.

പ്രധാനകൃതികൾഃ അശോകന്റെ ധർമ്മശാസനങ്ങൾ (ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ 1974), വടക്കൻ പാട്ടുകളുടെ പണിയാല (വളളത്തോൾ വിദ്യാപീഠം 1983), കേരളീയത ചരിത്രമാനങ്ങൾ (വളളത്തോൾ വിദ്യാപീഠം 1991. രാജൻഗുരുക്കളോടൊപ്പം), മധ്യകാലകേരളംഃ സമ്പത്ത്‌, സമൂഹം, സംസ്‌കാരം (ചിന്തപബ്ലിഷേഴ്‌സ്‌ 1997).

പത്നിഃ കെ.വി.ശാരദ. മക്കൾഃ ഡോ. രാജീവൻ, ശ്രീമതി ചിത്ര. പൗത്രൻഃ ആനന്ദകൃഷ്‌ണൻ.

വിലാസംഃ

രാഘവവാരിയർ,

പോസ്‌റ്റ്‌ ചേലിയ 673 306.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited