Sep 26 09:04:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എസ്‌.ശ്രീനിവാസൻ

ഡോ.എസ്‌.ശ്രീനിവാസൻ

മുപ്പതിലേറെ വർഷം വിവിധ ശ്രീനാരായണ കോളേജുകളിൽ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്നു. 1988 മുതൽ 1996വരെ കൊല്ലം ശ്രീനാരായണ കോളേജിലെ ഇംഗ്ലീഷ്‌ ബിരുദാനന്തര ഗവേഷണ വിഭാഗത്തിന്റെ അധിപനായിരുന്നു. എഫ്‌.ആർ.ലീവിസിന്റെ സാഹിത്യ വിമർശനത്തെക്കുറിച്ചുളള ഗവേഷണപഠനത്തിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു.

കേരളാ യൂണിവേഴ്‌സിറ്റിയിലെ സെനറ്റ്‌, അക്കാഡമിക്‌ കൗൺസിൽ, ഫാക്കൽറ്റി ഓഫ്‌ ആർട്ട്‌സ്‌, ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ എന്നീ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. “ജേണൽ ഓഫ്‌ ലിറ്ററേച്ചർ ആന്റ്‌ ഈസ്‌തറ്റിക്‌സ്‌” എന്ന ഇംഗ്ലീഷ്‌ സാഹിത്യമാസികയുടെ പത്രാധിപരാണ്‌. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ കൃതികൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്നതോടൊപ്പം തന്നെ മലയാള രചനകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുന്നതിലും വ്യാപൃതനാണ്‌. ടി.പത്മനാഭൻ, മുകുന്ദൻ, ആനന്ദ്‌, സേതു, സക്കറിയ തുടങ്ങിയവരുടെ കഥകൾ ഇംഗ്ലീഷിലേക്ക്‌ തർജ്ജമചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ജെയിംസ്‌ ജോയിസിന്റെ “ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം”) എന്ന നോവലിന്റെ പരിഭാഷയ്‌ക്ക്‌ 1998-99ലെ മികച്ച വിവർത്തനത്തിനുളള കെ.അയ്യപ്പപണിക്കർ അവാർഡ്‌ ലഭിച്ചു.

വിലാസംഃ

രശ്‌മി,

പട്ടത്താനം,

കൊല്ലം - 691 021


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited