Nov 19 08:28:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുത്തേഴത്ത്‌ ഭാസ്‌ക്കരമേനോൻ

 

By the same author


പുത്തേഴത്ത്‌ ഭാസ്‌ക്കരമേനോൻ

ജനനംഃ 3-1-1930 മണലൂരിൽ. അച്‌ഛൻഃ കല്ലേലി താമരപ്പിളളി പരമേശ്വരൻ നമ്പൂതിരി. അമ്മഃ പുത്തേഴത്ത്‌ ലക്ഷ്‌മിക്കുട്ടിയമ്മ.

മണലൂരും എറണാകുളത്തുമായി വിദ്യാഭ്യാസം. 1950-ൽ തേവര സേക്രഡ്‌ ഹാർട്ട്‌സ്‌ കോളേജിൽനിന്നും ബിരുദമെടുത്തു. ഒരു വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്‌തു. അരുവങ്കാടും ഖമേറിയ (ജബൽപൂർ)യിലുമുളള കേന്ദ്ര ഗവൺമെന്റ്‌ ആയുധനിർമ്മാണശാലകളിൽ ആറു വർഷവും തുടർന്നു ബഹറിൻ, ഗൗഹാത്തി, ചെന്നൈ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളിലെ സാങ്കേതിക വിഭാഗത്തിലും ജോലി ചെയ്‌തു. 1989 ഡിസംബറിൽ ഉദ്യോഗത്തിൽനിന്നും പിരിഞ്ഞു. തുടർന്ന്‌ തൃശൂരിൽ സ്ഥിരതാമസമാക്കി.

‘ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിച്ചു. മദിരാശിയിൽനിന്നും 12 വർഷം ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിച്ചു. തുടർന്ന്‌ തൃശൂരിൽനിന്നും അത്‌ വാരികയാക്കിയെങ്കിലും ഒരുവർഷമേ നടത്തുവാനായുളളു. മൂല്യപ്രധാനങ്ങളായ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 1994-ൽ സുലഭ ബുക്‌സിനു രൂപം കൊടുത്തു.

ഭാര്യഃ മാധവിക്കുട്ടി

മക്കൾഃ ലളിത, സുരേഷ്‌

മേൽവിലാസംഃ

മണ്ണത്ത്‌,

ഷൊർണ്ണൂർ റോഡ്‌,

തൃശൂർ - 680 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited