Sep 26 16:29:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. ശശിധരൻ

 

By the same author


എൻ. ശശിധരൻ

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിൽ ജനനം. അച്‌ഛൻഃ പച്ച കുഞ്ഞപ്പമേസ്‌ത്രി. അമ്മ എൻ.നാരായണി. രണ്ടുപേരും അന്തരിച്ചു. ഏക സഹോദരൻ എൻ.ബാലകൃഷ്‌ണൻ. നാടകകൃത്തും നിരൂപകനും. ചരിത്രഗാഥാ രാത്രിയുടെ ഇടയൻ, മഞ്ഞുപെയ്യുന്ന ഒരു രാത്രി, ഉഷ്‌ണകാലം, വാണിഭം, ഉടമ്പടിക്കോലം, കേളു, ആമാശയം, അടുക്കള എന്നിവ പ്രധാന നാടകങ്ങൾ.

‘വാണിഭം’ എന്ന നാടക സമാഹാരത്തിന്‌ അബുദാബി ശക്‌തി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ‘കേളു’വിന്‌ കേരളസംഗീതനാടക അക്കാദമി അവാർഡും ചെറുകാട്‌ അവാർഡും. ‘കഥ-കാലം പോലെ’, ‘വാക്കിൽ പാകപ്പെടുത്തിയ ചരിത്രം’ എന്നിവയാണ്‌ നിരൂപണ പുസ്‌തകങ്ങൾ. ‘കഥാകാലം’ എന്ന ചെറുകഥാസമാഹാരവും ‘കാവ്യവർഷം’ എന്ന കാവ്യസമാഹാരവും എഡിറ്റുചെയ്‌തിട്ടുണ്ട്‌. എസ്‌.ബി.സി. എസ്സ്‌ പ്രസിദ്ധീകരിക്കുന്ന ‘കവിതയുടെ നൂറ്റാണ്ട്‌’ എന്ന ബൃഹദ്‌കാവ്യസമാഹാരത്തിന്റെ എഡിറ്റർമാരിൽ ഒരാൾ. ഇ.എം.എസ്സിന്റെ മരണം ഇതിവൃത്തമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്‌ത ‘നെയ്‌ത്തുകാരൻ’ എന്ന ചലച്ചിത്രത്തിന്റെ രചയിതാവ്‌. റേഡിയോ നാടകങ്ങളും കുട്ടികളുടെ നാടകങ്ങളും എഴുതാറുണ്ട്‌.

ഭാര്യഃ കെ.ബി. സുശീല. മക്കൾഃ സിതാര എസ്‌, സൂരജ്‌. എസ്‌.

വിലാസംഃ

‘കൈലാസം’

കാവുംഭാഗം

തലശ്ശേരി - 670 110.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited