Sep 22 20:31:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എസ്‌. ചന്ദ്രശേഖര വാരിയർ

എം.എസ്‌. ചന്ദ്രശേഖര വാരിയർ

1925 സെപ്‌റ്റംബർ 4നു തൊടുപുഴയ്‌ക്കടുത്ത്‌ പെരുമ്പളളിച്ചിറയിൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന്‌ എം.എ. പരീക്ഷ പാസ്സായി. ​‍്‌

വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ കവിയും പത്രപ്രവർത്തകനുമായി. തിരുവനന്തപുരത്ത്‌ വീരകേസരി, മലയാളി എന്നീ പത്രങ്ങളിൽ ആറു കൊല്ലത്തോളം ജോലി ചെയ്‌തു. 1957 മുതൽ കോട്ടയത്ത്‌ കേരളദ്ധ്വനി പത്രത്തിന്റെ ചീഫ്‌ എഡിറ്ററായി 10 കൊല്ലവും കേരളഭൂഷണത്തിന്റെ ചീഫ്‌ എഡിറ്ററായി 4 കൊല്ലവും പ്രവർത്തിച്ചു. 4 വർഷം മനോരാജ്യത്തിന്റെ പത്രാധിപത്യവും വഹിച്ചു. 1974ൽ ഡി.സി. ബുക്‌സ്‌ ആരംഭിച്ചപ്പോൾ മുതൽ എഡിറ്ററെന്ന നിലയിൽ അതിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ‘സിദ്ധാർത്ഥൻ’ എന്ന തൂലികാനാമത്തിൽ മനോരാജ്യം വാരികയിൽ 26 കൊല്ലം തുടർച്ചയായി മുഖലേഖനങ്ങൾ എഴുതികൊണ്ടിരുന്നു. രാമലിംഗംപിളളയുടെ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവിന്റെ സംഗൃഹീത പതിപ്പു തയ്യാറാക്കി. എഴുത്തച്ഛന്റെ അദ്ധ്യാത്‌മരാമായണം, ഭാഗവതം, മഹാഭാരതം എന്നീ കിളിപ്പാട്ടുകൾ അർത്ഥവിവരണത്തോടും അവതാരികകളോടുംകൂടി എഡിറ്റു ചെയ്‌തു. കുഞ്ചൻനമ്പ്യാരുടെ തുളളൽകൃതികളുടെ സംശോധനം നിർവഹിച്ചു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജഡ്‌ജ്‌മെന്റ്‌, നെഹ്രുയുഗസ്‌മരണകൾ, സ്വപ്‌നം വിടരുന്ന പ്രഭാതം, എൺപതു ദിവസംകൊണ്ടു ഭൂമിക്കുചുറ്റും, നക്‌സലൈറ്റുകൾ തുടങ്ങി പത്തോളം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽനിന്നു വിവർത്തനം ചെയ്‌തു. ഭഗവദ്‌ഗീത, ഹരിനാമകീർത്തനം, എന്നിവയ്‌ക്കു വ്യാഖ്യാനങ്ങൾ രചിച്ചു. മറ്റു പ്രധാന കൃതികൾഃ അന്തിയും വാസന്തിയും, അകലെനിന്നും വന്നവർ, വ്യക്‌തിമുദ്രകൾ, ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുമ്പ്‌, ഇറ്റിറ്റുവീഴും വെളിച്ചം, അഗ്‌നിയും ജ്വാലയും, പ്രകാശരേണിക്കൾ, സിദ്ധാർത്ഥന്റെ ചിന്താലോകം, സിദ്ധാർത്ഥന്റെ ജീവിതചിന്തകൾ.

ഭാര്യഃ പുഷ്‌കല.

മക്കൾഃ മായ, ജീവരാജ്‌.

വിലാസംഃ

രാജ്‌ നിവാസ്‌

കുമാരമംഗലം

തൊടുപുഴ- 689 597.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited