Sep 19 06:47:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ.ദാസ്‌

 


സി.ആർ.ദാസ്‌

തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ 1943 മാർച്ച്‌ 21-ന്‌ ജനിച്ചു.

ചേർപ്പ്‌ ഹൈസ്‌കൂൾ, പൂനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി, കേരള കാർഷിക സർവ്വകലാശാല (സയന്റിഫിക്‌ ഓഫീസർ), പാലക്കാട്‌ മുണ്ടൂരിലെ ഗ്രാമീണ സാങ്കേതിക ഗവേഷണ കേന്ദ്രം (സയന്റിസ്‌റ്റ്‌) എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ തൃശൂർ കോർപ്പറേഷനിൽ മണ്ണുത്തി ഡിവിഷനിൽ നിന്നുളള കൗൺസിലർ (കല-സംസ്‌കാരം സെക്‌ടറൽ കമ്മിറ്റി ചെയർമാൻ). കൂടാതെ തൃശൂർ ജുവനൈൽ വെൽഫെയർ ബോർഡ്‌ ചെയർമാനായും, തെരുവുകുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുളള കമ്മിറ്റി വൈസ്‌ ചെയർമാനായും സേവനമനുഷ്‌ഠിക്കുന്നു.

‘ചിമ്പുവും മിട്ടുവും’ എന്ന കൃതിക്ക്‌ 1997-ൽ അബുദാബി ശക്‌തി അവാർഡ്‌ ലഭിച്ചു. ബാലസാഹിത്യ രംഗത്തുളള സമഗ്രസംഭാവനക്ക്‌ 1998-ൽ പാട്യം അവാർഡ്‌ ലഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ സെക്രട്ടറി, സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം, ബാലസംഘം സംസ്‌ഥാന രക്ഷാകർതൃ ഏകോപന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കളിക്കൂട്ടം സർഗ്ഗവേദി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം വഹിക്കുന്നുണ്ട്‌. 1999-ൽ ദൽഹിയിൽ നടന്ന അന്തരാഷ്‌ട്ര ബാലസാഹിത്യ ശിൽപശാലയിൽ പങ്കെടുത്തു.

സർക്കസ്‌, വെളിച്ചത്തിലേക്ക്‌, നാളെയുടെ പൂക്കൾ, കിലുക്കാംപെട്ടി, ചിമ്പു, കളിക്കൊട്ടാരം, ഉണ്ണിയും സ്വർണ്ണ മുയലുകളും, ചിമ്പുവും മിട്ടുവും, പറന്നു...പറന്നു....പറന്ന്‌... എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ ഗീത

മക്കൾഃ ദീപാദാസ്‌, പ്രിയാദാസ്‌, പ്രമോദ്‌ ദാസ്‌

വിലാസംഃ

വികാസ്‌

പി.ഒ. മണ്ണുത്തി

തൃശൂർ - 680 651


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited