Sep 24 21:48:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എസ്‌.എസ്‌. ശ്രീകുമാർ

ഡോ.എസ്‌.എസ്‌. ശ്രീകുമാർ

1962-ൽ വർക്കലക്കടുത്ത്‌ കരുനിലക്കോട്ട്‌ ജനിച്ചു. അച്‌ഛൻഃ ജി. ശ്രീധരൻപിളള. അമ്മഃ ജെ. സരോജിനി അമ്മ. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്‌, എസ്‌.എൻ.കോളജ്‌, കേരള സർവകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ ഉപരിപഠനം. 1984-ലെ കേരളാ സർവകലാശാലയുടെ മലയാളം എം.എ. പരീക്ഷയിൽ ഒന്നാം റാങ്കു നേടി. അടുത്ത വർഷം എ ഗ്രേഡോടെ എം.ഫിൽ. തുടർന്ന്‌ യു.ജി.സി. ഫെലോഷിപ്പ്‌ നേടി ‘മലയാള നിരൂപണത്തിലെ മാർക്‌സിയൻ സ്വാധീനം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തി. 1995-ൽ പ്രബന്ധം സമർപ്പിച്ചു. 1997-ൽ ഗവേഷണ ബിരുദം. 1984-ലെ ഡോ. ഗോദവർമ്മ ഗോൾഡ്‌ മെഡലും കുറ്റിപ്പുഴ സ്‌മാരകപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ദേശാഭിമാനി വാരിക, ഇന്ത്യാടുഡേ, ഗ്രന്ഥാലോകം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വിമർശനങ്ങളെഴുതുന്നു. ഡോ.കെ.ഭാസ്‌കരൻനായരുടെ നിരൂപണം സംസ്‌കാരവും വിമർശനവും എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കടമ്മനിട്ടയിലെ കവി, കിരാതവൃത്തങ്ങളുടെ കവി, കെ.പി. അപ്പൻ-വ്യക്തിയും വിമർശകനും എന്നീ സമാഹാരഗ്രന്ഥങ്ങളിൽ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

1989 മുതൽ മയ്യഴി മഹാത്മാഗാന്ധി ഗവൺമെന്റ്‌ ആർട്‌സ്‌ കോളജിൽ ലക്‌ചറർ.

ഭാര്യഃ കെ.എസ്‌.ജയശ്രീ.

മക്കൾഃ ഹരികൃഷ്‌ണൻ, അളക.

വിലാസംഃ

മലയാള വിഭാഗം

മഹാത്മാഗാന്ധി ഗവ. ആർട്‌സ്‌ കോളജ്‌

ന്യൂ മാഹി - 673 310


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited