Nov 17 14:06:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. അയമനംകൃഷക്കൈമൾ

പ്രൊഫ. അയമനംകൃഷക്കൈമൾ

ജനനംഃ കൊല്ലവർഷം 1099 കർക്കിടകമാസത്തിലെ (1924 ജൂലൈ 27) ആയില്യം നക്ഷത്രത്തിൽ കോട്ടയം നഗരത്തിനടുത്തുളള അയ്‌മനം ഗ്രാമത്തിൽ. അച്‌ഛൻ ഇടമനഇല്ലത്ത്‌ ശ്രീധരശർമ്മ. അമ്മ മാളിയേക്കലായ വടക്കേടത്തു ഭവനത്തിൽ പാർവ്വതിക്കുഞ്ഞമ്മ. സംസ്‌കൃതഭാഷയുടെയും കഥകളിയാസ്വാദനത്തിന്റെയും ആദ്യപാഠങ്ങൾ പണ്ഡിതനായിരുന്ന അച്‌ഛനിൽനിന്നു തന്നെ ഗ്രഹിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1944-ൽ മലയാളം സാഹിത്യവിശാരദ്‌, 1950-ൽ ഹിന്ദി രാഷ്‌ട്രഭാഷാ വിശാരദ്‌, 1955-ൽ കേരള യൂനിവെഴ്‌സിറ്റിയിൽ നിന്ന്‌ മലയാളം ബി.എ., 1958-ൽ എം.എ., 1960-ൽ ബി.എഡ്‌. എന്നീ ബിരുദങ്ങൾ പ്രശസ്‌തമായ നിലയിൽ പാസ്സായി. 1948-ൽ അയ്‌മനം പി.ജോൺ മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകൻ, 1960-ൽ കോട്ടയം സി.എൻ.റെ. ട്രെയിനിംഗ്‌ സ്‌കൂൾ അസിസ്‌റ്റന്റ്‌ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1962-ൽ പന്തളം എൻ.എസ്‌.എസ്‌. കോളേജിൽ അധ്യാപകനായി. 1977 മുതൽ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. കോളേജിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. 1971-ൽ ആദ്യലേഖനസമാഹാരമായ ‘സംസ്‌ക്കാരമഞ്ഞ്‌ജരി’ പ്രസിദ്ധീകരിച്ചു. തുടർന്ന്‌ ഇന്നേവരെ നിരൂപണങ്ങൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ, വൈജ്‌ഞ്ഞാനികസാഹിത്യം, ജീവചരിത്രങ്ങൾ, ഓർമ്മക്കുറിപ്പ്‌, ആട്ടക്കഥ എന്നിങ്ങനെ വിവിധ ശാഖകളിൽപെട്ട മുപ്പത്തിയൊന്ന്‌ കൃതികൾ രചിച്ചിട്ടുണ്ട്‌. ആനുകാലികങ്ങശ, സ്‌മരണികകൾ, സുവനീറുകൾ, ദിനപ്പത്രങ്ങൾ എന്നിവകളിൽ പ്രസിദ്ധീകൃതമായിട്ടുളള ലേഖനങ്ങൾ വേറെയും. തിരുവിതാംകദർ ദേവസ്വം ബോർഡ്‌ സാംസ്‌കാരിക വകുപ്പു ഡയറക്‌ടർ, ക്ഷേത്രകലാപീഠം ഡയറക്‌ടർ, കേരളാ യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ മെമ്പർ, കേരളാ യുണിവേഴ്‌സിറ്റി ഓറിയന്റൽ ഫാക്കൽറ്റി മെമ്പർ എന്നി നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചിന്മയാമിഷൻ, കുടമാളൂർ കലാകേന്ദ്രം, കോട്ടയം കളിയരങ്ങ്‌, രഞ്ഞ്‌ജിനിസംഗീതസഭ, മന്നം മെമ്മോറിയൽ ഓഫീസേജ്‌സ്‌ കൾച്ചറൽ ക്ലബ്ബ്‌ എന്നിങ്ങനെ കോട്ടയത്തും സമീപപ്രദേശങ്ങളിലുമുളള സാംസ്‌ക്കാരികസ്‌താപനങ്ങളിൽ സജീവാംഗമാണ്‌. 1988 മുതൽ ദൂരദർശന്റെ വിദഗ്‌ദ്ധസമിതി അംഗമാണ്‌. കേരളകലാമണ്ഡലം ജനറൽ കൗൺസിൽ അംഗം, കേരള സാഹിത്യ അക്കാഡമി അംഗം എന്നീ നിലകളിൽ ഇപ്പോഴും സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര ഗവ. സാംസ്‌ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്‌, എം.കെ.കെ. നായർ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. 1986-ൽ മൂന്നാം ലോകമലയാളസമ്മേളനം ജർമ്മനിയിൽ വച്ചു നടന്നപ്പോൾ കേരള സാംസ്‌ക്കാരിക വകുപ്പിന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌.

ഭാര്യഃ ബി. സരോജിനിയമ്മ

വിലാസം ഃ വൃന്ദാവനം, അയ്‌മനം പി.ഒ.,

കോട്ടയം.

ഫോൺ ഃ 0481 - 517558


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited