Sep 20 10:29:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ വട്ടോലി

ജോസഫ്‌ വട്ടോലി

1942-ൽ ജനനം. പിതാവ്‌ ആഗസ്‌റ്റിൻ. മാതാവ്‌ റോസ (ജീവിച്ചിരിപ്പില്ല). വിദ്യാർത്ഥിയായിരിക്കുമ്പോൾ നാടകാഭിനയവും കഥ എഴുത്തും ആരംഭിച്ചു. ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഐ.ടി.ഐ. വിദ്യാഭ്യാസം പൂർത്തിയാക്കി പത്രപ്രവർത്തകനായി. സ്വന്തമായി രചിച്ചതും അല്ലാത്തതുമായ അനവധി നാടകങ്ങൾ സംവിധാനം ചെയ്‌തു, അഭിനയിച്ചു. 1971-ൽ പി.എൻ. മേനോന്റെ കീഴിൽ ചലച്ചിത്ര രംഗത്തുവന്നു. കേരള സംഗീത നാടക അക്കാദമി ആദ്യമായി പ്രൊഫ.ജി. ശങ്കരപ്പിളളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകക്കളരിയിൽ ചേർന്നു പരിശീലനം നേടി. 1976 മുതൽ പത്രപ്രവർത്തനവും നാടകവും വിട്ട്‌ പൂർണ്ണമായും ചലച്ചിത്രരംഗത്തുവന്നു. 1980-ൽ കുടുംബസമേതം തൃശൂരിൽനിന്നും മദ്രാസിലേക്കു താമസം മാറ്റി. അനേകം ചിത്രങ്ങളിൽ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായും അസോസിയേറ്റ്‌ ഡയറക്‌ടറായും പ്രവർത്തിച്ചു. 1986-90 ൽ തീക്കാറ്റ്‌, അവരുടെ സങ്കേതം, ആദ്യമായി എന്നീ ചിത്രങ്ങൾ സ്‌ക്രിപ്‌റ്റ്‌ എഴുതി സംവിധാനം ചെയ്‌തു. നിരവധി ഹ്രസ്വചിത്രങ്ങളും ടെലിഫിലിമുകളും സംവിധാനം ചെയ്‌തു. കഴിഞ്ഞ രണ്ട്‌ വർഷമായി ടിവി സീരിയലുകളിൽ പ്രവർത്തിച്ചുവരുന്നു.

ഭാര്യഃ മേരി

മകൻഃ ഡോ.വട്ടോലി ജെ. മേജോ, സയന്റിസ്‌റ്റ്‌, ജപ്പാൻ.

മകൾഃ മിനി ജീജോ, എം.എസ്‌.സി. എം.എഡ്‌, അദ്ധ്യാപിക

വിലാസംഃ

നമ്പർ - 10,

അണ്ണാ സ്‌ട്രീറ്റ്‌,

വൽസരവാക്കം,

ചെന്നൈ - 87,

ഫോൺ - 4860992

കൊച്ചിൻ

ഫോൺ - 393314, 402534, 403399


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited