Sep 19 10:19:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നോം ചോംസ്‌കി

നോം ചോംസ്‌കി

1928 ഡിസംബർ 7ന്‌ ഫിലാഡൽഫിയയിലെ പെൻസിൽ വാനിയയിൽ ജനിച്ചു. സ്‌ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പെൻ സിൽവാനിയ സർവകലാശാലയിൽ ചേർന്നെങ്കിലും ഒരു വർഷത്തിനുശേഷം കോളേജ്‌ വിട്ടു. സല്ലിംഗ്‌ ഹാരിസ്‌ എന്ന ഭാഷാ ശാസ്‌ത്രജ്‌ഞ്ഞന്റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും പഠന രംഗത്തേക്കു തിരിച്ചുവന്ന്‌, ഭാഷാശാസ്‌ത്രം തത്വശാസ്‌ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങൾ പഠിച്ചു. 1951-55ൽ ഹാർവാർഡ്‌ സർവകലാശാലയിൽ ഗവേഷണം നടത്തി. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. 1955ൽ മസാച്ചു സെറ്റ്‌സിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ അദ്ധ്യാപകനായി ചേർന്നു. 1967ൽ പ്രൊഫസറായി. ഭാഷാശാസ്‌ത്രജ്‌ഞ്ഞൻ രാഷ്‌ട്രമീമാംസാ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്‌തൻ. പ്രജനന വ്യാകരണത്തിന്റെ ഉപജ്ഞാതാവ്‌. വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയുടെ നിലപാടിനെ ശക്‌തമായി എതിർത്തു. ഗർഫ്‌യുദ്ധ സമയത്തും അമേരിക്കയിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലും നിരവധി ലേഖനങ്ങൾ എഴുതി. ഭാര്യ കരോൾ സ്‌കാറ്റ്‌സ്‌ ചോംസ്‌കിയുടെ ഭാഷാശാസ്‌ത്രജ്ഞയാണ്‌. ഒരു മകനും രണ്ടു പെൺമക്കളും. രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ ചോംസ്‌കി രചിച്ച പ്രധാന കൃതികൾഃ റീസൺസ്‌ ഓഫ്‌ സ്‌റ്റേറ്റ്‌ (1973), ദ ബാക്ക്‌റൂം വോയ്‌സ്‌ (1973), അറ്റ്‌ വാർ വിത്ത്‌ ഏഷ്യ (1970), പീസ്‌ ഇൻ മിഡിൽ ഈസ്‌റ്റ്‌ (1974), ഹ്യൂമൺ റൈറ്റ്‌സ്‌ ആന്റ്‌ അമേരിക്കൻ ഫോറിൻ പോളിസി (1978), റാഡിക്കൽ പ്രിറോറിറ്റീസ്‌ (1981), ടുവാർഡ്‌ എ ന്യു കോൾഡ്‌ വാർ (1982), കൾച്ചർ ഓഫ്‌ ടൈറ്റിസം (1988), ഡിറ്ററിംഗ്‌ ഡെമോക്രസി (1991).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited