Sep 22 08:24:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.രാമലിംഗംപിളള

ടി.രാമലിംഗംപിളള

1880 ഫെബ്രുവരി 22-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. സംസ്‌കൃതപണ്ഡിതനും സർക്കാർ ജ്യോത്സ്യനുമായിരുന്നു. പിതാവ്‌ സ്‌ഥാണുപിളള. കോളജ്‌ വിദ്യാഭ്യാസം തിരുവനന്തപുരത്തും മദ്രാസിലും. 1904-ൽ ബി.എ. പാസ്സായി. സെക്രട്ടറിയേറ്റിൽ ഒരു ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിച്ചു. 1914-ൽ മലയാളത്തിൽ എം.എ. ബിരുദമെടുത്തു. ഇംഗ്ലീഷ്‌, മലയാളം, സംസ്‌കൃതം, തമിഴ്‌ എന്നീ ഭാഷകളിൽ പാണ്ഡിത്യം നേടി. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും പല ഗ്രന്ഥങ്ങൾ രചിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ ഹെഡ്‌ട്രാൻസലേറ്ററായി പത്തു വർഷം ജോലിനോക്കിയിട്ടാണ്‌ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞത്‌. ഏറ്റവും പ്രധാനപ്പെട്ട കൃതികൾ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവും മലയാള ശൈലീ നിഘണ്ടുവും ആണ്‌. മുപ്പത്തിയഞ്ചു വർഷത്തെ നിരന്തര പരിശ്രമംകൊണ്ട്‌ 1956-ൽ 77-​‍ാം വയസ്സിലാണ്‌ ഇം.ഇം.മ. നിഘണ്ടു പൂർത്തിയാക്കിയത്‌. മലയാള ശൈലീ നിഘണ്ടു 1937-ൽത്തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1968 ആഗസ്‌റ്റ്‌ 1-ന്‌ 88-​‍ാം വയസ്സിൽ തിരുവനന്തപുരത്ത്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited