Nov 14 16:14:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.ആർ.ദിവാകർ

ആർ.ആർ.ദിവാകർ

രംഗനാഥ രാമചന്ദ്ര ദിവാകർ 1894-ൽ കർണാടകത്തിൽ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുശേഷം സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിയായി. ക്രമേണ ഉന്നത നേതാക്കളിലൊരാളായി മാറിയ അദ്ദേഹം ദീർഘകാലം ജയിൽവാസമനുഷ്‌ഠിച്ചു. സ്വതന്ത്രഭാരതത്തിന്റെ പ്രഥമ മന്ത്രിസഭയിൽ ഇൻഫർമേഷന്റെ ചുമതല വഹിച്ചു. 1952 മുതൽ 57 വരെ ബീഹാർ ഗവർണരായിരുന്നു. തുടർന്ന്‌ സജീവ രാഷ്‌ട്രീയത്തിൽനിന്നു മാറി ഗാന്ധിയൻ ആശയ പ്രചാരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 1957 മുതൽ ‘73 വരെ ഗാന്ധി സ്‌മാരകനിധിയുടെയും 1973 മുതൽ 1990 ജനുവരി 15-​‍ാം തീയതി നിര്യാതനാകുന്നതുവരെ ഗാന്ധി പീസ്‌ ഫൗണ്ടേഷൻ ചെയർമാനായും പ്രവർത്തിച്ചു. ഭാരതീയ വിദ്യാഭവൻ ഡയറക്‌ടർ, ദവാൻസ്‌ ജേർണൽ, ഗാന്ധിമാർഗ്‌ എന്നിവയുടെ പത്രാധിപർ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു.

1968-ൽ ഡൽഹിയിൽ അദ്ദേഹം മുൻകയ്യെടുത്ത്‌ സംഘടിപ്പിച്ച “മതങ്ങൾ ലോകസമാധാനത്തിന്‌” എന്ന അന്തർദേശീയ സമ്മേളനം ലോക ശ്രദ്ധയാകർഷിച്ചു. തുടർന്ന്‌ വേൾഡ്‌ കോൺഫറൻസ്‌ ഓഫ്‌ റിലീജിയൻ ഫോർ പീസ്‌ എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പ്രമുഖ സ്ഥാനം വഹിച്ച്‌ ലോകമതങ്ങളുടെ ശ്രദ്ധ സമാധാന പ്രസ്ഥാനത്തിലേക്ക്‌ ആകർഷിച്ചു. ഡബ്ല്യൂ.സി.ആർ.പി യുടെ ഇന്ത്യൻ ചാപ്‌റ്റർ ഉപാദ്ധ്യക്ഷനായിരുന്നു. 1962-ൽ ഡൽഹിയിൽ നടന്ന അണ്വായുധ വിരുദ്ധ കൺവൻഷന്റെ തീരുമാനമനുസരിച്ച്‌ അണ്വായുധമുപേക്ഷിക്കണമെന്ന്‌ അമേരിക്ക, റഷ്യ, ജർമനി തുടങ്ങിയ രാഷ്‌ട്രങ്ങളിലെ തലവൻമാരെ കണ്ട്‌ നിവേദനം നൽകാൻ നിയുക്തമായ സംഘത്തിനു നേതൃത്വം നൽകി.

ഗാന്ധിദർശനത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖൻ, പണ്‌ഡിതൻ, വാഗ്‌മി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നിരവധി പുസ്‌തകങ്ങളുടെ രചയിതാവുകൂടിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited