Nov 19 15:07:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി. റാഫേൽ

കെ.സി. റാഫേൽ

1959 ആഗസ്‌റ്റ്‌ 12-ന്‌ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത്‌ കിഴക്കൻ ചേരാനല്ലൂരിൽ ജനിച്ചു. പിതാവ്‌ പരേതനായ കെ.സി.ചാക്കോ. മാതാവ്‌ റോസമ്മ. ചേരാനല്ലൂർ ചർച്ച്‌ യു.പി. സ്‌കൂളിൽനിന്നും പ്രൈമറി വിദ്യാഭ്യാസവും കൂവപ്പടി ഗണപതിവിലാസം ഹൈസ്‌ക്കൂളിൽനിന്നും ഹൈസ്‌ക്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. കേരളയൂണിവേഴ്‌സിറ്റിയിൽനിന്നും പ്രൈവറ്റായി പ്രീഡിഗ്രിയും ചരിത്രത്തിൽ ബിരുദവും നേടി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ലൈബ്രറി ആന്റ്‌ ഇൻഫർമേഷൻ സയൻസിൽ ബിരുദവും മാസ്‌റ്റർ ബിരുദവും നേടിയിട്ടുണ്ട്‌.

മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ആനുകാലികങ്ങളിലായി ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്റർനെറ്റിന്റെ വരവും അതിന്റെ സാദ്ധ്യതകളേയും പറ്റി മലയാളത്തിൽ എഴുതിയ ആദ്യകാല ലേഖകരിൽ ഒരാളാണ്‌.

കേരള ലൈബ്രറി അസോസിയേഷനിൽ ആജീവനാന്ത അംഗമാണ്‌. പ്രസ്‌തുത അസോസിയേഷന്റെ നേതൃത്വത്തിൽ 1997-ലും 1998-ലും തൃശൂരിൽവച്ചു നടന്ന റീജണൽ സെമിനാറിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

എറണാകുളം അതിരൂപതയുടെ ചരിത്രത്തിലാദ്യമായി രണ്ടാംവർഷ ഡിപ്ലോമക്കാർക്കുവേണ്ടി നടത്തിയ കൊളാഷ്‌ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ചേരാനല്ലൂർ ഇടവകയ്‌ക്കുവേണ്ടി പ്രസ്‌തുത കൊളാഷ്‌ തയ്യാറാക്കിയത്‌ ഗ്രന്ഥകാരനാണ്‌. ഭാരതസഭയുടെ പ്രവർത്തനമേഖലകളിൽ ഇന്റർനെറ്റ്‌ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നറിയിച്ച മലയാളത്തിലെ ആദ്യത്തെ ലേഖകൻ കൂടിയാണ്‌.

ആലുവ ദൈവശാസ്‌ത്ര വിദ്യാപീഠത്തിന്റെ കാർമ്മൽഗിരി കാമ്പസ്‌ ലൈബ്രറിയിൽ അസി. ലൈബ്രേറിയനാണ്‌. കഴിഞ്ഞ 17 വർഷമായി ഈ ലൈബ്രറിയിൽ ജോലി ചെയ്യുന്നു. ലൈബ്രറി ആന്റ്‌ ഇൻഫർമേഷൻ സയൻസിൽ മാസ്‌റ്റർ ബിരുദത്തോടെ കേരളത്തിലെ സെമിനാരികളിൽ ലൈബ്രേറിയനായി ജോലിചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ്‌.

ഭാര്യഃ സൂസി റാഫേൽ. മക്കൾഃ സിറിൾ, റിൽസി, ഷാനറ്റ്‌

വിലാസംഃ

കുറുങ്ങാടൻ,

ചേരാനല്ലൂർ പി.ഒ.

കൂവപ്പടി-683 544


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited