Nov 20 13:10:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദാദാ ധർമാധികാരി

ദാദാ ധർമാധികാരി

ശരിയായ പേര്‌ ശങ്കർ ത്രയംബക്‌ ധർമാധികാരി. മദ്ധ്യപ്രദേശിൽ ബേത്തൂൾ ജില്ലയിലെ മൂൽതാപിയിൽ ജനനം. 1920ൽ മോറിസ്‌ കോളജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ നാഗ്‌പൂർ കോൺഗ്രസിൽ സന്നദ്ധഭടനായി സേവനമനുഷ്‌ഠിച്ചു. കോളജ്‌ ബഹിഷ്‌കരണത്തിന്‌ അനുകൂലിയായിരുന്നില്ല. ഒരു സംഘം വിദ്യാർത്ഥികളുമായി ഗാന്ധിജിയെ കണ്ട്‌ ചർച്ച നടത്തി. തന്നെ ബോദ്ധ്യപ്പെടുത്തനും തനിക്ക്‌ മനംമാറ്റം വരുത്താനും ഗാന്ധിജിക്ക്‌ സാധിച്ചില്ലെന്ന്‌ തുറന്ന്‌ പറഞ്ഞ്‌ ചർച്ച അവസാനിപ്പിച്ചു. പക്ഷേ പിന്നെ കോളജിലേക്കു പോയില്ല. വിദ്യാർത്ഥിയായിരിക്കെ സമർത്ഥനായ വാഗ്‌മി.

1930, 32, 42 കാലങ്ങളിൽ ജയിൽവാസം. ദേശീയ വിദ്യാലയങ്ങളിൽ അദ്ധ്യാപകൻ. 35 മുതൽ 46 വരെ ഗാന്ധി സേവാസംഘം പ്രവർത്തകൻ. 38 മുതൽ 43 വരെ സർവ്വോദയം (ഹിന്ദി) മാസികാ പത്രാധിപർ. 46-47 കാലത്ത്‌ മദ്ധ്യപ്രദേശ്‌ നിയമസഭയിലും ഭരണഘടനാ നിർമ്മാണ സമിതിയിലും അംഗം. സർവ്വോദയ പ്രവർത്തകൻ. 57-ൽ കാലടി (കേരളം) സർവ്വോദയ സമ്മേളനത്തിൽ അദ്ധ്യക്ഷൻ. ഭൂദാനയജ്‌ഞ്ഞം (ഹിന്ദി) വാരികയുടെ എഡിറ്റർ. വിദ്യാർത്ഥി-യുവജനസംഘടനകൾ കെട്ടിപ്പടുക്കാനും പരിശീലനം നല്‌കാനും മുൻനിന്ന്‌ പ്രവർത്തിച്ചു. ഗാന്ധിയൻ ചിന്താധാരയുടെ അദ്വിതീയനായ വ്യാഖ്യാതാവ്‌. ഹിന്ദിയിൽ 25, മറാട്ടിയിൽ 17, ഗുജറാത്തിയിൽ ഒന്ന്‌ (നാലുഭാഗങ്ങൾ) ഇംഗ്ലീഷിൽ ഒന്ന്‌ എന്നിങ്ങനെ അനേകം കൃതികൾ രചിച്ചു. 1985 ഡിസംബർ 1-ന്‌ സേവാഗ്രാമിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited