Sep 20 21:35:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലൂയി ഫിഷർ

ലൂയി ഫിഷർ

1896-ൽ ഫിലാഡെൽഫിയയിൽ ജനിച്ചു. പത്രപ്രവർത്തനം ആരംഭിക്കുന്നതിന്‌ മുമ്പ്‌ വർഷങ്ങളോളം അദ്ധ്യാപകനായിരുന്നു. ബർലിനിൽ ‘ന്യൂയോർക്ക്‌ പോസ്‌റ്റി’ന്റെ പ്രതിനിധിയായി പ്രവർത്തിച്ചു. ഇരുപത്തഞ്ചുവർഷത്തോളം ദൗത്യനിർവഹണത്തിനായി യൂറോപ്പിലും ഏഷ്യയിലും ചെലവഴിച്ചു.

ദീർഘകാലം റഷ്യയിൽ ജീവിച്ച ഫിഷർ റഷ്യയെക്കുറിച്ചു മാത്രമല്ല, ഇന്ത്യയേയും മദ്ധ്യപൂർവദേശങ്ങളേയും കുറിച്ചും ആധികാരികമായി വിവരങ്ങൾ നല്‌കാൻ പ്രാപ്‌തനായിരുന്നു. സ്‌പെയിനിലെ ആഭ്യന്തരകലാപത്തെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്‌തതിന്റെശേഷം രണ്ടാംലോകമഹായുദ്ധത്തിന്റെ ആദ്യനാളുകളിൽ ലണ്ടനും പാരീസും ഏറ്റുമുട്ടിയപ്പോൾ ഫിഷർ ഫ്രാൻസിലുണ്ടായിരുന്നു. യുദ്ധാനന്തരം അദ്ദേഹം ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ‘എംപയർ’, ‘ഡോൺ ഓഫ്‌ വിക്‌ടറി’, ‘എ വീക്ക്‌ വിത്ത്‌ ഗാന്ധി’, ‘ദി സോവ്യറ്റ്‌സ്‌ ഇൻ വേൾഡ്‌ എഫയർസ്‌’, ‘മെൻ ആന്റ്‌ പൊളിറ്റിക്‌സ്‌’, ‘ദി ഗ്രേറ്റ്‌ ചാലഞ്ച്‌’, ‘ഗാന്ധി ആന്റ്‌ സ്‌റ്റാലിൻ’, ‘ദി ലൈഫ്‌ ഓഫ്‌ മഹാത്മാഗാന്ധി’ എന്നിവയാണ്‌ പ്രധാനകൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited