Nov 16 05:16:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫ്രാൻസിസ്‌ ചിറയത്ത്‌

ഫ്രാൻസിസ്‌ ചിറയത്ത്‌

1936-ൽ തൃശൂരിലെ ചിറയത്തുകുടുംബത്തിൽ ജനിച്ചു. തൃശൂർ സെന്റ്‌ തോമസ്‌ സ്‌കൂളിലും കോളേജിലും ആദ്യകാലവിഭ്യാഭ്യാസം. മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ ബി.എ. ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന്‌ എം.എ ബിരുദവും കേരള സർവകലാശാലയിൽനിന്ന്‌ ബി.എൽ. ബിരുദവും നേടി. ഡൽഹി സർവകലാശാലയിൽ എം.എ.യ്‌ക്ക്‌ പഠിക്കുമ്പോൾ ജവഹർലാൽ നെഹ്‌റു, ഡോ.എസ്‌. രാധാകൃഷ്‌ണൻ, വി.കെ.കൃഷ്‌ണമേനോൻ, ആർണോൾഡ്‌ ടോയിൻബി, അന്വരിൻ ബെവാൻ, ചെസ്‌റ്റർ ബൗൾസ്‌, ലേഡി മൗണ്ട്‌ബാറ്റൻ, ലൂയി ഫിഷർ എന്നീ മഹത്‌വ്യക്‌തികളെ അടുത്തുകാണുവാനും അവരുടെ പ്രസംഗങ്ങൾ ശ്രവിക്കുവാനും അവസരം ലഭിച്ചു.

ലൂയി ഫിഷറുടെ പ്രസംഗംകേട്ട്‌ ആവേശഭരിതനായ ചിറയത്തിന്റെ ശ്രദ്ധ തിരിഞ്ഞത്‌ അദ്ദേഹം രചിച്ച “ദി ലൈഫ്‌ ഓഫ്‌ മഹാത്‌മാഗാന്ധി” എന്ന ഗ്രന്ഥത്തിലാണ്‌. ഈ വിഖ്യാതഗ്രന്ഥം മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും, അതുവഴി യുവതലമുറയ്‌ക്ക്‌ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയുംകുറിച്ച്‌ മനസ്സിലാക്കാൻ അവസരം ഒരുക്കുകയും ചെയ്യുക എന്നത്‌ ചിറയത്തിന്റെ ജീവിതാഭിലാഷമായിരുന്നു. ശ്രീ. ഫ്രാൻസിസ്‌ ചിറയത്ത്‌ രചിച്ച ‘ക്രിസ്‌തുവിന്റെ ജീവചരിത്രം’ എന്ന ഗ്രന്ഥം 1963-ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഭാര്യഃ ത്രേസ്യാമ്മ മുല്ലക്കേരി. മക്കൾഃ ചാൾസ്‌ ചിറയത്ത്‌, ചെസ്‌റ്റർ ചിറയത്ത്‌

വിലാസംഃ

16&2049

പി.ടി. ജേക്കബ്‌ റോഡ്‌

തോപ്പുംപടി

കൊച്ചി - 682 005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited