Sep 20 06:37:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കടവിൽ ശശി

കടവിൽ ശശി

തിരുവനന്തപുരം നഗരത്തിനടുത്ത്‌ വെളൈളക്കടവിൽ ജനനം. പിതാവ്‌ കെ.കെ.പിളള. മാതാവ്‌ നാണിക്കുട്ടി അമ്മ. വിദ്യാഭ്യാസാനന്തരം ചെന്നൈയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥൻ. ഒപ്പം ലോകവാണി സായാഹ്‌നപത്രം, ശശികല മാസിക, വിശ്വപ്രതിഭ മാസിക എന്നിവയിൽ പത്രാധിപസമിതി അംഗമായും പ്രവർത്തിച്ചിരുന്നു. ഫിലിംനാദം വാരികയുടെ ആദ്യത്തെ ചെന്നൈ ലേഖകനായിരുന്നു. 1969-ൽ ജനയുഗം പത്രാധിപസമിതിയിൽ ചേർന്നു. ക്രിട്ടിക്‌സ്‌ വ്യൂ, ഛായ, കേരളദേശം, മനഃശബ്‌ദം, ഞായറാഴ്‌ച, ചലച്ചിത്രം, എക്‌സ്‌പ്രസ്‌, ചിത്രാഞ്ഞ്‌ജലി, കോണ്ടിനന്റ്‌, നിറം എന്നീ ആനുകാലികങ്ങളിലും എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്‌.

നാടകങ്ങൾ, ഏകാങ്കങ്ങൾ, കഥകൾ, നോവലുകൾ ഉൾപ്പെടെ ഇരുപത്തഞ്ചിൽപരം കൃതികളുടെ കർത്താവ്‌. അനേകം ഡോക്കുമെന്ററികൾക്കും ടെലിഫിലിമുകൾക്കും സീരിയലുകൾക്കും സ്‌ക്രിപ്‌റ്റ്‌ എഴുതി. വിളക്കിനു മാത്രമോ ചുവപ്പ്‌? (പരിഭാഷ), ഭൂമി, ദുർഗം, വ്യഥ, ധന്യ, ചിതൽ, കലാശം, അഗ്രയാനം, ഉപസംഹാരം, തുറന്ന ജയിൽ, ജലഗോപുരം, ബലിമൃഗങ്ങൾ, സമാന്തരരേഖകൾ, നിറമില്ലാത്ത വെളിച്ചം, കുട്ടികളുടെ നാടകങ്ങൾ, പൊരുത്തപ്പെടുത്തലുകൾ (നാടകം)ഉതിർന്നു തീരുന്ന ചുമരുകൾ, ഒരിക്കലും പുലരാത്ത രാത്രി, വർഷം മുഴുവൻ വസന്തം, അകലെ ഇനിയും അകലെ, തിരിഞ്ഞൊഴുകുന്ന പുഴ, ഓർമ്മകൾ മരിക്കുമോ?, ശവദാഹം, ദുര (നോവൽ) എന്നിവയാണ്‌ മുഖ്യകൃതികൾ.

ഭാര്യഃ ശശികുമാരി. മക്കൾഃ ലേഖ, ലിഖിത്‌

വിലാസംഃ

തോട്ടത്തിൽ

ഇടപ്പഴിഞ്ഞി

തിരുവനന്തപുരം - 695 010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited