Nov 21 11:19:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കവിഞ്ഞ്‌ജർ കണ്ണദാസൻ

കവിഞ്ഞ്‌ജർ കണ്ണദാസൻ

തമിഴ്‌നാട്ടിലെ മുഴുവൻ ജനങ്ങളുടെയും ആരാധ്യപുരുഷനായിരുന്നു കവിഞ്ജർ കണ്ണദാസൻ. എം.ജി.ആർ. മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ ആസ്‌ഥാനകവി എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി. തമിഴ്‌നാട്ടിൽ മാത്രമല്ല, അതിനുപുറത്തും സഹൃദയലോകം ഹൃദയങ്ങളിലേറ്റുവാങ്ങിയ ബഹുസഹസ്രം ചലച്ചിത്രഗാനങ്ങളുടെ രചയിതാവ്‌ എന്ന നിലയ്‌ക്കാണ്‌ അദ്ദേഹം ഏറെ അറിയപ്പെടുന്നത്‌. കണ്ണദാസന്റെ ഗാനങ്ങളിൽ മിക്കതും ഹിറ്റുകളാണ്‌. ഗാനങ്ങൾക്ക്‌ സംസ്ഥാനതലത്തിലും ദേശീയതലത്തിനുമുളള അംഗീകാരങ്ങൾ പല പ്രാവശ്യം ലഭിച്ചിട്ടുണ്ട്‌.

നൂറുകണക്കിനു ഭാവഗീതങ്ങളുടെ കർത്താവ്‌ എന്ന നിലയ്‌ക്കും കണ്ണദാസൻ ശ്രദ്ധേയനാകുന്നു. മലയാളം ഉൾപ്പെടെ പല ഭാഷകളിലും അവയുടെ പരിഭാഷകൾ വന്നിട്ടുണ്ട്‌. ഗദ്യത്തിലും ഗണനീയമായൊരു സ്ഥാനം അദ്ദേഹം വഹിക്കുന്നു. നോവലുകൾ, കഥാസമാഹാരങ്ങൾ, കവിതാസമാഹാരങ്ങൾ ഉൾപ്പെടെ കണ്ണദാസന്റെ ഗ്രന്ഥങ്ങൾ നിരവധിയാണ്‌. ആത്മകഥയായ ‘വനവാസം’ തമിഴിലെ പ്രഖ്യാതമായ ഒരു കൃതിയാണ്‌. കഥാകൃത്ത്‌ എന്ന നിലയ്‌ക്കാണ്‌ കണ്ണദാസന്റെ സിനിമയിലെ അരങ്ങേറ്റം. കണ്ണദാസൻ സ്വന്തം പേരിൽ വളരെക്കാലം ഒരു മാസിക നടത്തിയിരുന്നു. ഇന്ത്യയിൽതന്നെ അങ്ങനെയൊന്ന്‌ ആദ്യമായിരുന്നു. അതിലൂടെ യുവപ്രതിഭകളെ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ മികച്ച കൃതികളിലൊന്നാണ്‌ വിളക്കിനുമാത്രമോ ചുവപ്പ്‌? ഒരു വിദേശയാത്രയ്‌ക്കിടയിൽ 1981 ഒക്‌ടോബർ 17-ന്‌ കണ്ണദാസൻ ചിക്കാഗോയിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited