Sep 26 00:49:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷുസെ സരമാഗു

ഷുസെ സരമാഗു

സമകാലിക പോർച്ചുഗീസ്‌ നോവലിസ്‌റ്റുകളിൽ ഏറെ ശ്രദ്ധേയൻ. 1922-ൽ കർഷകകുടുംബത്തിൽ ജനിച്ചു. ലിസ്‌ബണിലെ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ മെക്കാനിക്കായി പരിശീലനം നേടി. ഒരു പ്രസിദ്ധീകരണസ്‌ഥാപനത്തിൽ റീഡർ, എഡിറ്റർ, വിവർത്തകൻ എന്നീ നിലകളിൽ ജോലി ചെയ്‌തിട്ടുണ്ട്‌. വിവിധ ദിനപത്രങ്ങളിൽ സാഹിത്യനിരൂപണം, രാഷ്‌ട്രീയാവലോകനം എന്നിവ എഴുതിയിരുന്നു. 1976 മുതൽ ഗ്രന്ഥരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കൃതികളുടെ വിവർത്തനം 25-ലധികം രാജ്യങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പോർച്ചുഗീസ്‌, ഫ്രഞ്ച്‌ ഗവൺമെന്റുകളുടെ വിശിഷ്‌ട പുരസ്‌കാരങ്ങളടക്കം ഒട്ടേറെ ബഹുമതികൾ. നാല്‌ പ്രശസ്‌ത യൂനിവേഴ്‌സിറ്റികളിൽനിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദം. 1998-ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനവും ലഭിച്ചു. കവിത, ഉപന്യാസം, ചെറുകഥ, നാടകം, നോവൽ എന്നീ വിഭാഗങ്ങളിൽ 24 കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited