Sep 23 13:31:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലളിതാംബികാ അന്തർജനം

ലളിതാംബികാ അന്തർജനം

കവിയും സാമൂഹിക പരിഷ്‌കർത്താവും പ്രജാസഭാംഗവുമായിരുന്ന കൊട്ടാരക്കര കോട്ടവട്ടത്ത്‌ കെ. ദാമോദരൻ പോറ്റിയുടെയും നങ്ങ്യാർ അന്തർജനത്തിന്റെയും പുത്രിയായി ലളിതാംബികാ അന്തർജനം 1909 മാർച്ച്‌ 30-​‍ാം തീയതി ജനിച്ചു. വീട്ടിൽവച്ച്‌ സംസ്‌കൃതവും മലയാളവും പഠിച്ചു. 1927-ൽ രാമപുരത്ത്‌ അമനകര ഇല്ലത്ത്‌ നാരായണൻ നമ്പൂതിരിയെ വിവാഹം ചെയ്‌തു. നമ്പൂതിരി സമുദായത്തിനുളളിലെ ജീർണതകൾ പരിഹരിക്കുന്നതിനും സമുദായത്തെ ആകെക്കൂടി പരിഷ്‌കരിക്കുന്നതിനുമുളള തീവ്രമായ പരിശ്രമങ്ങൾ അരങ്ങേറിത്തുടങ്ങിയ കാലഘട്ടത്തിലൂടെയാണ്‌ അന്തർജനത്തിന്റെ ബാല്യകാലം കടന്നുപോയത്‌. അത്തരം പരിശ്രമങ്ങൾ നേരിൽ കണ്ടു പരിചയിക്കുന്നതിനും അതിന്റെ ധാർമികത അനുഭവബോധ്യംകൊണ്ടു സ്വാംശീകരിക്കുന്നതിനും അതു സഹായകമായി. സമുദായത്തിനുളളിലെ സ്‌ത്രീകളുടെ ദയനീയാവസ്ഥയിൽ നിന്ന്‌ അവരെ സാമാന്യമായ മനുഷ്യാവസ്ഥയിലേക്കു ഉയർത്തുക അന്നത്തെ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. ലളിതാംബിക അന്തർജനത്തിന്റെ ധാർമികവും സജീവവുമായ പിന്തുണ സ്വാഭാവികമായും അതിനുണ്ടായി.

വിശാലമായ മാനവികതയും സമകാലികമായ പരിതോവസ്ഥകളും തുടക്കം മുതൽക്കുതന്നെ അന്തർജനത്തിന്റെ സാഹിത്യത്തിൽ സമന്വയിക്കപ്പെട്ടു. കവിതയിലൂടെയാണ്‌ സാഹിത്യ രംഗപ്രവേശമെങ്കിലും ചെറുകഥയുടെ മണ്ഡലത്തിലാണ്‌ അവർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited