Nov 21 15:42:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.പി. ഉദയഭാനു

 

By the same author


എ.പി. ഉദയഭാനു

ഹരിപ്പാടിനടുത്ത മുട്ടത്ത്‌ ആലുമ്മൂട്‌ തറവാട്ടിൽ 1915 ഒക്‌ടോബർ 1-നു ജനനം. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ വിശ്രുതൻ. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരുകൊച്ചി പി.സി.സി പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിലായി പ്രബോധം, ദീനബന്ധു, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട്‌ എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌. നർമ്മസ്‌പർശമുളള ബഹുശതം ലളിതോപന്യാസങ്ങളുടെ കർത്താവ്‌ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ സുപ്രതിഷ്‌ഠിതൻ.

അർത്ഥവും അനർത്ഥവും, സംസാരിക്കുന്ന ദൈവം, കൊച്ചു ചക്കരച്ചി, ഉപവസന്തം, ഓർമ്മയുടെ കണ്ണാടി, ആനയും അല്‌പം തെലുങ്കും, ഒന്നാനാംകൊച്ചുതുമ്പി, അനാഥൻ, പ്രേമക്കിളി, ഓരോ തളിരിലും, കളിയും കാര്യവും, കാൽപണം ചുണ്ടയ്‌ക്ക, എന്റെ മനോരാജ്യങ്ങൾ, പ്രകൃതിപൂജ, പേപ്പട്ടിസെമിനാർ, രാമരാജ്യം എവിടെ?, സ്‌മരണകൾ സംഭവങ്ങൾ, ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, ക്ഷേത്രമില്ലാത്ത ക്ഷേത്രം, ദൈവം തോറ്റുതരില്ല, നിരീക്ഷണങ്ങൾ, എന്റെ കഥയില്ലായ്‌മകൾ, വൃദ്ധവിചാരം, (ഉപന്യാസങ്ങൾ) എന്റെയും കഥ അല്‌പം (ആത്‌മകഥ) തുടങ്ങി മുപ്പതിലേറെ കൃതികൾ.

സമഗ്രസംഭാവനയ്‌ക്കുളള കേരളസാഹിത്യ അക്കാദമി അവാർഡ്‌ (1993) ദേശീയ പ്രസ്‌ഥാനവുമായി ബന്ധപ്പെട്ട പത്രാധിപപ്രതിഭയ്‌ക്കുളള പ്രഥമ സ്വദേശാഭിമാനി അവാർഡ്‌ (1993) കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ സ്‌മാരക അവാർഡ്‌ (1995) മലയാളസാഹിത്യം മാസികയുടെ സിഃ അച്യുതമേനോൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഭാരതി ഉദയഭാനു. 1983-ൽ അന്തരിച്ചു. നാലു പെൺമക്കളും ഒരു മകനും.

ശ്രീ. എ.പി. ഉദയഭാനു 1999 ഡിസംബർ 15ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited