Sep 21 21:12:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിരുനല്ലൂർ കരുണാകരൻ

 


തിരുനല്ലൂർ കരുണാകരൻ

1924 ഒക്‌ടോബർ 8ന്‌ കൊല്ലം താലൂക്കിൽ പെരിനാട്ട്‌ ജനിച്ചു. അച്‌ഛൻ പി.കെ. പത്മനാഭൻ, അമ്മ എൻ. ലക്ഷ്‌മി. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനത്തിന്റെ ആരംഭവും ഒന്നിച്ചായിരുന്നു. ഇ.എസ്‌.എൽ.സിക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിലും ഇന്റർമീഡിയറ്റിന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ബി.എ.യ്‌ക്ക്‌ കൊല്ലം എസ്‌.എൻ. കോളേജിലും പഠിച്ചു. ചരിത്രത്തിൽ ബിരുദമെടുത്തതിനെത്തുടർന്ന്‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായി ഒരു വർഷം ജോലി നോക്കി.

1954-ൽ യൂണിവേഴ്‌സിറ്റി കൊളേജിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ എം.എ. പരീക്ഷ പാസായി. ആ വർഷം തന്നെ കോളേജ്‌ അധ്യാപകനായി ഗവൺമെന്റ്‌ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവൺമെന്റ്‌ ആർട്‌സ്‌ കോളെജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ചു. 1989 മുതൽ 94 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപർ. 1973-ൽ സോവിയറ്റ്‌ യൂണിയനിൽ കസാക്‌സ്ഥാനിൽ നടന്ന ആഫ്രോ ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. “തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ‘ എന്ന കവിതാസമാഹാരത്തിന്‌ 1985-ലെ ആശാൻ അവാർഡും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്‌മസന്ധ്യകൾ എന്ന കവിതാസമാഹാരത്തിന്‌ മൂലൂർ അവാർഡ്‌, ശക്‌തി അവാർഡ്‌, എഴുകോൺ ശിവശങ്കരൻ അവാർഡ്‌, തിരുവനന്തപുരം സഹൃദയവേദി പുരസ്‌കാരം എന്നിവ ലഭിച്ചു. 1999-ൽ സമഗ്രസംഭാവനയ്‌ക്കുളള കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു.

പ്രധാനകൃതികൾഃ സൗന്ദര്യത്തിന്റെ പടയാളികൾ, പ്രേമം മധുരമാണ്‌ ധീരവുമാണ്‌, റാണി, രാത്രി, അന്തി മയങ്ങുമ്പോൾ, താഷ്‌ക്കെന്റ്‌, വയലാർ, തിരുനല്ലൂർ കരുണാകരന്റെ കവിതകൾ, ഗ്രീഷ്‌മസന്ധ്യകൾ. മേഘസന്ദേശം, അഭിജ്‌ഞ്ഞാന ശാകുന്തളം, ജിപ്‌സികൾ (മൂന്നും വിവർത്തനങ്ങൾ) മലയാളഭാഷാ പരിണാമം-സിദ്ധാന്തങ്ങളും വസ്‌തുതകളും, ഒരു മഹായുദ്ധത്തിന്റെ പര്യവസാനം.

ഭാര്യഃ കെ. ശ്യാമളാദേവി

മക്കൾഃ അവനീബാല, മധുമാല, മനോജൻ, വിനോദൻ

വിലാസംഃ

പെരിനാട്‌ പി.ഒ.

കൊല്ലം -691 601.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited