Nov 17 21:27:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുമാരനാശാൻ

കുമാരനാശാൻ

കുമാരനാശാൻ 1873 ഏപ്രിൽ 12 ന്‌ തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന കടലോരഗ്രാമത്തിലെ തൊമ്മൻവിളാകം എന്ന ഭവനത്തിൽ ജനിച്ചു. പിതാവ്‌ഃ നാരായണൻ. മാതാവ്‌ഃ കാളിയമ്മ. പാരമ്പര്യരീതിയിലുളള വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലിനോക്കി. മണമ്പൂർ ഗോവിന്ദനാശാൻ നടത്തിയിരുന്ന സംസ്‌കൃത വിദ്യാലയത്തിൽ സംസ്‌കൃതത്തിൽ ഉപരിപഠനം നടത്തി. ചെറുപ്രായത്തിൽതന്നെ കവിതാരചനയിൽ ഏർപ്പെട്ടു. പ്രധാനമായും സ്‌തോത്രകൃതികളാണ്‌ അക്കാലത്തു രചിച്ചത്‌.

വീണപൂവ്‌, ഒരു സിംഹപ്രസവം, നളിനി, ലീല, ബാലരാമായണം, ശ്രീബുദ്ധചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്‌ടയായ സീത, പുഷ്‌പവാടി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, മണിമാല, വനമാല എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികൾ. സൗന്ദര്യലഹരിയുടെ പരിഭാഷ, സ്‌തോത്രകൃതികളായ നിജാനന്ദവിലാസം, ശിവസ്‌തോത്രമാല, സുബ്രഹ്‌മണ്യശതകം എന്നിവ വീണപൂവിനുമുമ്പു പുറത്തുവന്നു. പ്രബോധചന്ദ്രോദയം (തർജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തർജ്ജമ), മൈത്രേയി (കഥ-തർജ്ജമ),ഒരു ദൈവികമായ പ്രതികാരം (കഥ-തർജ്ജമ), മനശ്ശക്തി, മതപരിവർത്തനരസവാദം, നിരൂപണങ്ങൾ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികൾ.

1918-ൽ ഭാനുമതിയമ്മയെ വിവാഹംചെയ്‌തു. രണ്ടു മക്കൾഃ സുധാകരൻ, പ്രഭാകരൻ. 1924 ജനുവരി 16ന്‌ 51-​‍ാം വയസ്സിൽ ആലപ്പുഴയ്‌ക്കടുത്തുളള പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽപ്പെട്ടു കുമാരനാശാൻ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited