Sep 21 15:47:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ഇമ്മട്ടി

ജോർജ്‌ ഇമ്മട്ടി

ജനനംഃ 1941ആഗസ്‌റ്റ്‌ 3. തൃശൂർ ജില്ലയിൽ ഒല്ലൂർ ഗ്രാമത്തിൽ. മാതാപിതാക്കൾ ഇമ്മട്ടി പാവു, പ്ലമേന. 1961 മുതൽ സ്‌കൂൾ അദ്ധ്യാപകൻ. 1995 ഹെഡ്‌മാസ്‌റ്റർ പദവിയിൽനിന്ന്‌ വിരമിച്ചു. മേരിവിജയം മാസികയുടെ എഡിറ്ററായിരുന്നു. ഇപ്പോൾ എറണാകുളം ബെറ്റർ യുവേഴ്‌സെൽഫ്‌ ബുക്‌സിലും തൃശൂർ എച്ച്‌ & സി പബ്ലിഷിംഗ്‌ ഹൗസിലും എഡിറ്ററായി പ്രവർത്തിക്കുന്നു. ഡസനിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അധികവും ബാലസാഹിത്യകൃതികൾ.

തെനാലിരാമൻ കഥകൾ, ബീർബലിന്റെ ഫലിതകഥകൾ, രസകരമായ ഉദ്ധരണികൾ, പഞ്ചതന്ത്രകഥകൾ, കുടുംബജീവിതചിന്തകൾ, ബൈബിൾ കഥകൾ- വിവർത്തനം, ഗ്രീക്കുപുരാണകഥകൾ, ശാസ്‌ത്രജ്ഞൻമാരുടെ കഥകൾ, 101 ഈസോപ്പ്‌ കഥകൾ, മോഡേൺ ക്വിസ്‌, മലയാളപരീക്ഷ സഹായി, വിദ്യാലയജീവിതം വിജയകരമാക്കാൻ, 101 ബൈബിൾ കഥകൾ എന്നിവയാണ്‌ പ്രധാന കൃതികൾ. 1996-ലെ ‘മേരിവിജയം’ ബാലസാഹിത്യഅവാർഡ്‌, 1996-ലെ എ.കെ.സി.സി. സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ അന്നാകത്രീന (അധ്യാപിക)

മക്കൾഃ ജോ, ജിയോ, ജാസ്‌മിൻ

വിലാസംഃ

ഇമ്മട്ടി ഹൗസ്‌

എസ്‌റ്റേറ്റ്‌ റോഡ്‌,

ഒല്ലൂർ, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited