Nov 18 00:31:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ബാലകൃഷ്‌ണൻ

കെ.ബാലകൃഷ്‌ണൻ

ജനനം 1924 ഓഗസ്‌റ്റ്‌ 12ന്‌ കൊല്ലം ജില്ലയിലെ മയ്യനാട്ട്‌. പിതാവ്‌ഃ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ. മാതാവ്‌ഃ സി.വി.കുഞ്ഞുരാമന്റെ മകൾ വാസന്തിയമ്മ. കൊല്ലത്തും തിരുവനന്തപുരത്തുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്‌സ്‌ കോളെജ്‌, മധുര അമേരിക്കൻ കോളെജ്‌, തിരുവനന്തപുരം ലോ കോളജ്‌ എന്നിവിടങ്ങളിൽ കലാശാല വിദ്യാഭ്യാസം. കുട്ടിക്കാലം മുതൽക്കുതന്നെ സാഹിത്യത്തിലും പ്രസംഗത്തിലും പ്രാവീണ്യം പ്രകടിപ്പിച്ചു. രാഷ്‌ട്രീയയോഗങ്ങളിൽ ഗാനങ്ങൾ ആലപിക്കുന്നതിലൂടെയും കെ.ബാലകൃഷ്‌ണൻ ശ്രദ്ധേയനായി. സി. കേശവന്റെ പത്രാധിപത്യത്തിൽ നടന്നിരുന്ന കൗമുദി വാരികയിലൂടെ പത്രപ്രവർത്തനത്തിൽ പ്രവേശിച്ചു.

ലോ കോളെജ്‌ വിദ്യാർത്ഥിയായിരിക്കുമ്പോൾ യൂണിവേഴ്‌സിറ്റി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റ്‌ ഭക്തിവിലാസത്തിൽ ചെന്നു സത്യപ്രതിജ്‌ഞ്ഞ ചെയ്യണമെന്ന ദിവാൻ സർ.സി.പി.യുടെ നിർദ്ദേശം നിരസിച്ചു. വിദ്യാർത്ഥിരാഷ്‌ട്രീയത്തിന്റെയും ദേശീയരാഷ്‌ട്രീയത്തിന്റെയും രംഗങ്ങളിൽ തീവ്രസാഹസികമായ സംഭവപരമ്പരകളിലൂടെ മുന്നേറിയ ബാലകൃഷ്‌ണൻ നിയമസഭയിലും പാർലമെന്റിലും അംഗമായിരുന്നു. വിദ്യാർത്ഥി കോൺഗ്രസ്‌, കെ.എസ്‌.പി., ആർ.എസ്‌.പി. എന്നീ സംഘടനകളുടെ മുൻനിരനേതാക്കളിൽ ഒരാളായിരുന്നു.

പൊതുവിൽ കേരളത്തിന്റെ ധൈഷണികലോകത്തിന്റെയും വിശേഷിച്ച്‌ എല്ലാ വിഭാഗം യുവാക്കളുടെയും ആരാധ്യപുരുഷനായിരുന്ന ബാലകൃഷ്‌ണൻ കൗമുദി പത്രാധിപർ എന്ന നിലയ്‌ക്കാണ്‌ ഏറെ അറിയപ്പെട്ടിരുന്നത്‌. സർഗസമ്പന്നരായ നിരവധി എഴുത്തുകാരെ കണ്ടെത്തി സമുന്നതിയിലേക്കു നയിക്കുന്നതിൽ ‘കൗമുദിബാലൻ’ വിജയിച്ചു. ത്യാഗസീമ എന്നൊരു ചലച്ചിത്രം നിർമിക്കാനുളള ശ്രമം പൂർത്തിയായില്ല.

കാലയളവ്‌ ഒരു വർഷം, മധുവിധു പ്രേമം (നോവൽ), ധൂമരശ്‌മി, നിറമില്ലാത്ത മാരിവില്ല്‌ (കഥകൾ), സഹ്യാദ്രിസാനുക്കളിൽ (സഞ്ചാരക്കുറിപ്പുകൾ) നനഞ്ഞുപോയി എങ്കിലും ജ്വാല (സ്‌മരണകൾ) എന്നിവയാണ്‌ മുഖ്യകൃതികൾ. സമാഹരിക്കപ്പെടാത്ത നിരവധി രചനകൾ വേറെയുമുണ്ട്‌.

ഭാര്യഃ ചന്ദ്രിക. മക്കൾഃ സലിം, റോമിയോ, ബൈജു.

1984 ജൂലൈ 16ന്‌ കെ.ബാലകൃഷ്‌ണൻ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited