പമ്മൻ
1920-ൽ കൊല്ലത്തു പ്ലാമൂട്ടിൽ ജനിച്ചു. അച്‌ഛൻഃ കെ.രാമൻ മേനോൻ. അമ്മഃ മാധവിക്കുട്ടി അമ്മ.
കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂൾ, മദ്രാസ് ഗവ. ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ സാഹിത്യപ്രവർത്തനങ്ങളുമായി കോയമ്പത്തൂരിൽ താമസിക്കുന്നു. 25 നോവലുകളും അഞ്ചു ചെറുകഥാ സമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി.
ഭാര്യ കമലാ മേനോൻ. മകൾഃ ജീതി