Sep 21 10:07:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജയമോഹൻ

 


ജയമോഹൻ

കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 4-ന്‌ ജനിച്ചു. അച്‌ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സിൽ ബിരുദമെടുത്തിട്ടുണ്ട്‌. നാല്‌ നോവലുകളും മൂന്ന്‌ ചെറുകഥാ സമാഹാരങ്ങളും മൂന്ന്‌ നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട്‌വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്‌തകമാക്കിയിട്ടുണ്ട്‌. മലയാളത്തിലെ അഞ്ച്‌ യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1991-ലെ ചെറുകഥക്കുളള കഥാപുരസ്‌കാരം, 1992-ലെ സംസ്‌കൃതി സമ്മാൻ പുരസ്‌കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്‌’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണ്‌. ‘ഗുരുനിത്യാ ആയ്‌വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌റ്റഡിസർക്കിളിന്റെ കൺവീനറും.

ഭാര്യഃ എസ്‌. അരുണമൊഴിനാങ്കൈ

മക്കൾഃ അജിതൻ, ചൈതന്യ

വിലാസംഃ

ബി.ജയമോഹൻ

93, ക്രോസ്‌ റോഡ്‌ -5

സപ്‌ത നഗർ

പാർവ്വതിപുരം

നാഗർകോവിൽ - 629175


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited