Nov 21 11:24:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.എസ്‌.നായർ (1936-1988)

 

By the same author


എ.എസ്‌.നായർ (1936-1988)

1936-ൽ ചെർപ്പുളശ്ശേരിക്കടുത്ത കാറൽ മണ്ണയിലാണ്‌ അത്തിപ്പറ്റ ശിവരാമൻനായർ എന്ന എ.എസ്‌.നായർ ജനിച്ചത്‌. തൃക്കിടീരിമനയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന എ.എസിനെ മദിരാശി സ്‌കൂൾ ഓഫ്‌ ആർട്‌സിൽ ചിത്രകല പഠിപ്പിക്കാനയച്ചത്‌ മനയ്‌ക്കലെ വാസുദേവൻ നമ്പൂതിരിയാണ്‌. കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്ന ‘കൈരളി’ കൈയെഴുത്തു മാസികയിലൂടെയാണ്‌ എ.എസിന്റെ ആദ്യകാല രേഖാചിത്രങ്ങൾ പുറത്തുവന്നത്‌.

മദിരാശിയിൽ പഠിക്കുന്ന കാലത്ത്‌ മാതൃഭൂമി വാരാന്ത്യപ്പതിപ്പിലും ‘ജയകേരളം’ മാസികയിലും വരച്ചിരുന്നു. ചിത്രകലാപഠനത്തിനുശേഷം ‘പേശുംപടം’ എന്ന തമിഴ്‌ സിനിമാമാസികയുടെ പത്രാധിപസമിതിയിൽ കുറച്ചുകാലം ജോലി നോക്കി. 1961-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ചിത്രകാരനായി. മൂന്നു പതിറ്റാണ്ടോളം ആഴ്‌ചപ്പതിപ്പിലൂടെ മലയാളത്തിലെയും ഇതര ഭാഷകളിലെയും ഒട്ടനവധി കഥാപാത്രങ്ങൾക്ക്‌ ദൃശ്യാവിഷ്‌കാരം നൽകിയ എ.എസ്‌.ഇന്ത്യയിലെ രേഖാചിത്രകാരൻമാരുടെ കൂട്ടത്തിലെ പ്രതിഭാശാലികളിലൊരാളായിരുന്നു; മികച്ചൊരു കാർട്ടൂണിസ്‌റ്റും. നാടകത്തിലും കേരളീയ അനുഷ്‌ഠാനകലകളിലും ഏറെ തല്‌പരനായിരുന്നു എ.എസ്‌.‘മരണം’ എന്ന പേരിൽ ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ചീഫ്‌ ആർട്ടിസ്‌റ്റായി ജോലിയിലിരിക്കെ 1988-ൽ അൻപത്തി രണ്ടാം വയസ്സിൽ എ.എസ്‌.നായർ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited