Sep 24 03:02:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൻ. അജിത്‌കുമാർ

ഡോ.എൻ. അജിത്‌കുമാർ

1958 ജനുവരി 26-​‍ാം തീയതി പാലക്കാട്ടുജില്ലയിൽ കോങ്ങാട്ടു ജനിച്ചു. അച്‌ഛൻ എം.എൻ.നായർ. അമ്മ ലീലാവതി. തിരുവനന്തപുരം ജില്ലയിലെ വെളളായണി എൽ.പി.സ്‌കൂൾ, നേമം വിക്‌ടറി ബോയ്‌സ്‌ ഹൈസ്‌ക്കൂൾ, ഗവ.സംസ്‌കൃത കോളജ്‌, മഹാത്മാഗാന്ധി കോളജ്‌, കേരള സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1997-ൽ ‘തിരുനിഴൽമാല ഒരു വിമർശനാത്മക പഠനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.എം.ടി.സുലേഖയുടെ മാർഗ്ഗനിർദ്ദേശത്തിൽ നടത്തിയ പഠനത്തിനു ഗവേഷണ ബിരുദം. 1982 മുതൽ എൻ.എസ്‌.എസിന്റെ വിവിധ കോളജുകളിൽ അദ്ധ്യാപകൻ. ഇപ്പോൾ തിരുവനന്തപുരം എം.ജി. കോളജിൽ.

തിരുവനന്തപുരം ജില്ലയിലെ നാടൻജീവിതത്തെക്കുറിച്ച്‌ യു.ജി.സിയുടെ മേജർ റിസർച്ച്‌ പ്രോജക്‌ട്‌ ചെയ്യുന്നു. 1208 കടങ്കഥകളുടെ സമാഹാരമായ ‘കടങ്കഥപ്പഴമ’ പ്രസിദ്ധീകരിച്ചു.

ഭാര്യഃ ശ്രീമതി.എ.എസ്‌.ശ്രീലതാദേവി

മകൾഃ കുമാരി എസ്‌.ശ്രീദേവി നായർ

വിലാസംഃ

ശ്രീരാഗം, റ്റി.സി. 7&1031-1, മരുതംകുഴി

കാഞ്ഞിരംപാറ പി.ഒ., തിരുവനന്തപുരം- 695 030


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited