Nov 20 19:56:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.എൻ.രാജ്‌

ഡോ. കെ.എൻ.രാജ്‌

കക്കാടൻ നന്ദനത്ത്‌ രാജ്‌ എന്ന കെ.എൻ.രാജ്‌ കോഴിക്കോട്‌ എരിണപ്പാലത്ത്‌ 1924 മെയ്‌ 13ന്‌ ജനിച്ചു. അച്‌ഛൻ കെ.എൻ. ഗോപാലൻ മദ്രാസ്‌ ജൂഡീഷ്യൻ സർവ്വീസിൽ ജഡ്‌ജിയായിരുന്നു. അമ്മ കാർത്ത്യായനി. പ്രാഥമിക സ്‌ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒൻപതാം വയസ്സിൽ രാജ്‌ മദ്രാസിലെത്തി. അച്‌ഛന്റെ അനുജൻ അന്ന്‌ മദ്രാസിലായിരുന്നു. മദ്രാസ്‌ ക്രിസ്‌ത്യൻ സ്‌ക്കൂളിൽ സെക്കൻഡ്‌ ഫോമിൽ ആരംഭിച്ച വിദ്യാഭ്യാസം ക്രിസ്‌ത്യൻ കോളേജിൽ ഓണേഴ്‌സ്‌ നേടുന്നതുവരെ തുടർന്നു. 1944-ൽ ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ ചേർന്നു. യുദ്ധത്തിന്റെ കാലം. കെയ്‌ൻസിയൻ ഇക്കണോമിക്‌സിന്റെ കാലം. ലണ്ടൻ സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ ലാസ്‌കി ഉണ്ടായിരുന്നു. കൃഷ്‌ണമേനോനും. ലണ്ടൻ സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽനിന്നും ഡോക്‌ടറേറ്റ്‌ നേടി.

1947 ജൂൺ രണ്ടിന്‌ ഇന്ത്യയിൽ മടങ്ങിയെത്തി. അല്‌പകാലം പത്രപ്രവർത്തനം, സിലോണിൽ, പിന്നീട്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ റിസർച്ച്‌ ഓഫീസർ. ഇന്ത്യയുടെ ബാലൻസ്‌ ഓഫ്‌ പെയ്‌മെന്റ്‌ ആദ്യമായി കമ്പ്യൂട്ട്‌ ചെയ്‌തത്‌ രാജാണ്‌. റിസർവ്‌ ബാങ്കിൽനിന്ന്‌ ദേശ്‌മുഖിന്റെ ക്ഷണപ്രകാരം പ്ലാനിങ്ങ്‌ കമ്മീഷനിൽ. പ്ലാനിങ്ങ്‌ കമ്മീഷനിലെ ആദ്യത്തെ ഇക്കോണമിസ്‌റ്റ്‌. ഡോ.വി.കെ.ആർ.വി.റാവുവിന്റെ ക്ഷണപ്രകാരം ഡൽഹി സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ പ്രൊഫസറായി. 1969-ൽ ഡൽഹി യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ. 1971-ൽ രാജി വച്ച്‌ അച്യുതമേനോന്റെ ക്ഷണപ്രകാരം കേരളത്തിൽ മടങ്ങിവന്നു. തിരുവനന്തപുരത്ത്‌ ഉളളൂരിൽ വികസനപഠനങ്ങൾക്കായി സെന്റർ ഫോർ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ആരംഭിച്ചു. ആരംഭകാലം മുതൽ ഇന്ത്യൻ പ്ലാനിങ്ങിന്റെ നേതൃനിരയിലുണ്ടായിരുന്ന രാജ്‌ ദേവഗൗഡയും വാജ്‌പേയിയും ഒഴികെയുളള മിക്ക പ്രധാനമന്ത്രിമാരുടെയും സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായിരുന്നു. സാമ്പത്തിക പഠനപ്രവർത്തനങ്ങളിൽ പ്രധാനമായും ഊന്നൽ നൽകിയത്‌ ഇൻസ്‌റ്റിറ്റ്യൂഷണൽ ഇക്കണോമിക്‌സിലായിരുന്നു. 1999-ൽ രാഷ്‌ട്രം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌, കുമാരപുരത്ത്‌ ‘ദളവാകുന്നിൽ’ നന്ദാവനത്ത്‌ വീട്ടിൽ താമസിക്കുന്നു.

ഭാര്യഃ ഡോഃസരസമ്മ. മകൻ ഃഗോപാൽരാജ്‌. ബാംഗ്ലൂരിൽ ഹിന്ദു പത്രത്തിൽ സയൻസ്‌ എഡിറ്റർ. ഇളയമകൻ ദീനു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited