Nov 17 21:13:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണികൃഷ്‌ണൻ പൂങ്കുന്നം

 

By the same author


ഉണ്ണികൃഷ്‌ണൻ പൂങ്കുന്നം

ജനനംഃ തൃശൂർ താലൂക്കിൽ വരടിയത്ത്‌ 1939 ൽ. അച്‌ഛൻ പൂങ്കുന്നം&പെരിങ്ങാവ്‌ പളളത്ത്‌ കൃഷ്‌ണമേനോൻ. അമ്മ വരടിയം കൂനത്ത്‌ ജാനകിയമ്മ. തിരൂർ സെന്റ്‌ തോമസ്സ്‌ ഹൈസ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കേരളത്തിന്‌ പുറത്ത്‌ (ഡെൽഹി, മദ്രാസ്‌) പല സ്വകാര്യമേഖലാ സ്ഥാപനങ്ങളിലും, പൊതുമേഖലാസ്ഥാപനമായ എം.എം.ടി.സി യിലും നാൽപ്പത്‌ വർഷത്തോളം ഉദ്യോഗസ്ഥനായിരുന്നു.

മൂന്ന്‌ വർഷത്തിലേറെ ജപ്പാനിൽ താമസിച്ചു. ഹോങ്കോങ്ങ്‌, കാനഡ, ഇറ്റലി, കിഴക്കൻ ജർമ്മനി എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. 1967 മുതൽ ഒട്ടേറെ ചെറുകഥകളും, നോവലെറ്റുകളും പല വാരികകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിച്ചു. “മുഖങ്ങൾ” എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1972 നുശേഷം ജപ്പാനീസ്‌&ചൈനീസ്‌ നാടോടിക്കഥകളെ അവലംബിച്ച്‌ മലയാളത്തിലും, ഇംഗ്ലീഷിലും സ്വതന്ത്രമായ ശൈലിയിൽ രചിച്ച ഒട്ടേറെ കഥകൾ “ടൈംസ്‌ ഓഫ്‌ ഇന്ത്യാ” അടക്കം പല പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രശസ്‌തരായ ചില കഥാകൃത്തുകളുടെ ചെറുകഥകൾ ഇംഗ്ലീഷിലേയ്‌ക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യഃ കെ.എൻ. സുന്ദരി

മക്കൾഃ സുരേഷ്‌ നാരായണൻ, സുരേന്ദ്രൻ, ശാലിനി

വിലാസംഃ

201, നിർമ്മാൺ അപ്പാർട്ട്‌മെന്റ്‌,

മയൂർ വിഹാർ ഫേസ്‌-1 എക്‌സ്‌റ്റെൻഷൻ

ഡെൽഹി-110 091


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited