Sep 19 03:02:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വികെഎൻ

 

By the same author


വികെഎൻ

വടക്കേകൂട്ടാലെ നാരായണൻകുട്ടിനായർ. 1932 ഏപ്രിൽ 6-ന്‌ തൃശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. മട്രിക്കുലേഷൻ ജയിച്ചശേഷം ഒൻപതു വർഷം മലബാർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്‌ഥനായിരുന്നു. 1959 മുതൽ ‘69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ. 1955-ൽ സാഹിത്യരംഗത്തുവന്നു. കഥയും നോവലും മറ്റുമായി 25 കൃതികൾ. രണ്ടു നോവലും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ്‌ ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആരോഹണം എന്ന നോവലിന്‌ 1969-ൽ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1978-ൽ കഥകൾക്കു പൊതുവായി സാഹിത്യപ്രവർത്തക സഹകരണസംഘം വക പ്രൊഫ.എം.പി.പോൾ അവാർഡ്‌. 1982-ൽ പയ്യൻ കഥകൾക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌. 1987-ൽ മതേതരത്വം മുൻനിറുത്തിയുളള രചനയ്‌ക്ക്‌ എം.ജെ. അക്‌ബറോടൊപ്പം ഡൽഹി ആസ്‌ഥാനമായുളള ഓർഗനൈസേഷൻ ഒഫ്‌ അണ്ടർസ്‌റ്റാൻഡിങ്ങ്‌ ആൻഡ്‌ ഫ്രറ്റേണിറ്റി എന്ന സ്‌ഥാപനത്തിന്റെ ഹാർമണി അവാർഡ്‌. കേരള സാഹിത്യ അക്കാദമിയുടെ വൈസ്‌ പ്രസിഡന്റും കിളളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാൻ സ്‌മാരകത്തിന്റെ ചെയർമാനുമായിരുന്നു.

ഭാര്യഃ വേദവതി അമ്മ. മക്കൾഃ ബാലചന്ദ്രൻ, രഞ്ഞ്‌ജന.

വിലാസംഃ

വി.കെ.എൻ

തിരുവില്വാമല-680 588


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited