Nov 13 06:39:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലൂയി ബുന്യുവൽ

 


ലൂയി ബുന്യുവൽ

ജനനംഃ 1900 ഫെബ്രുവരി 22ന്‌ സെപ്‌യിനിലെ കാലന്ദായിൽ. സറഗോസയിലെ ജസ്യൂട്ട്‌ സ്‌ക്കൂളിൽ സ്‌ക്കൂൾ വിദ്യാഭ്യാസം. ഉപരിപഠനം മാഡ്രീഡിലെ റെസിഡൻഷ്യാ കലാശാലയിൽ. സഹപാഠികളായിരുന്ന ഗാർഷ്യലോർക്കയുമായും, സാൽവോദാർ ദാലിയുമായും ബ്യുന്യുവൽ ഉറ്റ സൗഹൃദത്തിലായി. 1928 ൽ ആദ്യചിത്രം ‘അൺഷീൻ അന്തലൗ’ (ഒരു അന്തലുഷ്യൻനായി) പുറത്തുവന്നു.

1934ൽ കൂട്ടുകാരിയായിരുന്ന ‘ഴാനി’യെ വിവാഹം ചെയ്‌തു. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധത്തെ തുടർന്ന്‌ 1946ൽ മെക്‌സിക്കോയിലേക്ക്‌ കുടിയേറി. 1977 ൽ പുറത്തുവന്ന ‘ദാറ്റ്‌ ഒബ്‌സ്‌ക്യൂർ ഒബ്‌ജക്‌റ്റ്‌ ഓഫ്‌ ഡിസയർ’ ആണ്‌ ബ്യുന്യുവലിന്റെ അവസാന ചിത്രം. 1928 മുതൽ 1977വരെയുളള വർഷങ്ങളിലായി 32 ചിത്രങ്ങൾ ബുന്യുവിലിന്റേതായി നമുക്ക്‌ ലഭിച്ചു. 1982ൽ ആത്‌മകഥ പാരീസിൽ പ്രസിദ്ധീകരിച്ചു. 1983ൽ ലൂയി ബുന്യുവൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited