Sep 25 02:57:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനുജ അകത്തൂട്ട്‌

 


അനുജ അകത്തൂട്ട്‌

ജനനംഃ 3-4-1987

തൃശൂർ ജവഹർ ബാലഭവന്റെ കളിമുറ്റത്ത്‌ കളിമണ്ണുരുട്ടി ശില്‌പമുണ്ടാക്കിയും പാട്ടുപാടിയുമാണ്‌ ബാല്യം തളിർക്കുന്നത്‌. നാലാം ക്ലാസ്സുമുതൽ എഴുതാറുണ്ട്‌. ആദ്യകഥ-തപസ്സ്‌-‘കുട്ടികളുടെ ദീപികയിൽ’ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ബാലപംക്തിയിലും ശിശുദിനപ്പതിപ്പിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച സ്‌കൂൾ കുട്ടികളുടെ കഥാസമാഹാരത്തിൽ ‘ചിരിക്കുന്ന പെൺകുട്ടിയും’. ഡി.സി.എൽ പ്രസിദ്ധീകരിച്ച ‘വർണ്ണശലഭങ്ങൾ’ എന്ന കുട്ടികളുടെ കഥാസമാഹാരത്തിൽ ‘മയിൽപ്പീലിത്തുണ്ടും’ ഉൾപ്പെട്ടിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ വകുപ്പ്‌, വർക്കല ശിവഗിരി ധർമ്മസംഘം എന്നിവർ സംസ്ഥാന തലത്തിൽ നടത്തിയ മത്സരങ്ങളിൽ കവിതയ്‌ക്ക്‌ സമ്മാനവും സ്വർണ്ണമെഡലും ലഭിച്ചിട്ടുണ്ട്‌. മുവാറ്റുപ്പുഴ സെന്റ്‌ അഗസ്‌റ്റ്യൻസ്‌ ഗേൾസ്‌ ഹൈസ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.

വിലാസംഃ മാനാറി പി.ഒ., മുവാറ്റുപ്പുഴ - 686 673


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited