Sep 24 10:59:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. രാജകൃഷ്‌ണൻ

വി. രാജകൃഷ്‌ണൻ

1949 ഡിസംബറിൽ ജനിച്ചു. സാഹിത്യവിമർശകൻ, ചലച്ചിത്രനിരൂപകൻ, സിനിമാസംവിധായകൻ.

അമേരിക്കൻ ഗവണ്മെന്റിന്റെ ഫുൾബ്രൈറ്റ്‌ സ്‌കോളർഷിപ്പ്‌ (1977-78), യു.ജി.സി.യുടെ മേജർ റിസർച്ച്‌ പ്രോജക്‌ട്‌ ഗ്രാന്റ്‌ (1988), സിംലയിലുളള ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാൻസ്‌ഡ്‌ സ്‌റ്റഡിയുടെ വക അസോഷിയേറ്റ്‌ഷിപ്പ്‌ (1998-2000) എന്നിവ നേടി. നാഷനൽ ഫിലിം അവാർഡ്‌സ്‌ ജൂറി അംഗമായിരുന്നു (1989).

1989 സെപ്‌റ്റംബറിൽ ഇന്ത്യയുടെ സാംസ്‌കാരികപ്രതിനിധിയായി ഹംഗറി സന്ദർശിച്ചു. സാഹിത്യത്തെയും സിനിമയെയും ആസ്‌പദമാക്കിയുളള ദേശീയവും അന്തർദേശീയവുമായ പല സെമിനാറുകളും കോൺഫറൻസുകളിലും പങ്കെടുത്തിട്ടുണ്ട്‌.

കാഴ്‌ചയുടെ അശാന്തി എന്ന കൃതി 1987-ലെ ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ-സംസ്‌ഥാന അവാർഡുകൾ നേടി. ‘ശ്രാദ്ധം’ എന്ന ഫീച്ചർ ഫിലിം (1995) മികച്ച കന്നിച്ചിത്രത്തിനുളള സംസ്‌ഥാന അവാർഡും, സ്വാതി ജനകീയ അവാർഡും നേടി. ‘പങ്കായം’ എന്ന ടെലിഫിലിം (1998) ഒരു റീജിയനൽ ടെലിഫിലിം ഫെസ്‌റ്റിവലിൽ സംവിധാനത്തിനുളള സ്‌പെഷ്യൽ ജൂറി പ്രൈസ്‌ ഉൾപ്പെടെ നാല്‌ അവാർഡുകൾ നേടി.

കേരള സർവ്വകലാശാലയുടെ ഇംഗ്ലീഷ്‌ വിഭാഗത്തിൽ പ്രൊഫസറായി ജോലി നോക്കുന്നു.

വിലാസം

ആരതി

ഒ-3, ജവഹർ നഗർ

തിരുവനന്തപുരം - 695 041


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited