Sep 25 17:13:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുഹമ്മ രമണൻ

 


മുഹമ്മ രമണൻ

ചേർത്തലയ്‌ക്കടുത്ത്‌ മുഹമ്മസ്വദേശി. ബാലസാഹിത്യ രംഗത്ത്‌ പ്രവർത്തിക്കുന്നു. 1961ൽ മാതൃഭൂമി ബാലപംക്‌തി നടത്തിയ കഥാമത്സരത്തിൽ മാമ്പഴം എന്ന കഥയ്‌ക്ക്‌ ഒന്നാം സമ്മാനം, 1968ൽ എൻ.ബി.എസ്സ്‌.ന്റെ കുട്ടികളുടെ സമ്മാനപ്പെട്ടിയിലെ ‘കളളൻ കുഞ്ഞപ്പൻ’ എന്ന കൃതിയ്‌ക്ക്‌ സമ്മാനം. 1989 കേരള സാഹിത്യ അക്കാദമി അവാർഡ്‌ കണ്ണൻകാക്കയുടെ കൗശലങ്ങൾ എന്ന കൃതിയ്‌ക്ക്‌. 1990 ൽ ഉറൂബ്‌ സ്‌മാരക അവാർഡ്‌ ചൂണ്ട എന്ന നോവലിന്‌. 1993ൽ ബീമിന്റെ പി.നരേന്ദ്രനാഥ്‌ സ്‌മാരക അവാർഡ്‌, ‘അനുവും കുട്ടിച്ചാത്തനും’ എന്ന കൃതിയ്‌ക്ക്‌. 1996 ൽ ഐ.എസ്സ്‌.ആർ.ഒ. സ്‌റ്റാഫ്‌ അസോസിയേഷൻ സംസ്‌ഥാന കഥാമത്സരത്തിൽ കഥയ്‌ക്ക്‌ ഒന്നാം സമ്മാനം. ഭീമാ അവാർഡ്‌ ‘പുസ്‌തകം വളർത്തിയ കുട്ടി’ എന്ന കൃതിയ്‌ക്ക്‌.

കൃതികൾഃ കളളൻ കുഞ്ഞപ്പൻ, അഷ്‌ടവക്രൻ, മണ്ടൻമൈതീൻ, ഉണ്ണിമോനും കുരുവികളും, മരം സഞ്ചരിക്കുന്ന മന്ത്രം, സ്വാതന്ത്ര്യം ജന്മാവകാശം, മാണിക്ക്യമോതിരം, കുട്ടികളുടെ പി.കൃഷ്‌ണപിളള, ദിവ്യബലി, അഞ്ചുരൂപാ നോട്ട്‌, മിടുക്കൻ കുഞ്ചു, കുസൃതിക്കുട്ടൻ, പുസ്‌തകം വളർത്തിയ കുട്ടി, കോമുണ്ണിയുടെ ദുഃഖം, അനുവും കുട്ടിച്ചാത്തനും, കിളിയുടെ സ്വപ്‌നം, കളളൻ കാദറും പോക്കർ പോലീസും, മുത്തശ്ശനെ മറക്കരുത്‌, കൊമ്പനാനയും കട്ടുറുമ്പും, മുക്കുവനും ഭൂതവും, ഏഴാം കടലിനക്കരെ, അഭിയുടെ കുറ്റാന്വേഷണം, മണിയൻ പൂച്ചയ്‌ക്ക്‌ മണികെട്ടി (3 ഭാഗങ്ങൾ), കണ്ണൻകാക്കയുടെ കൗശലങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited