Sep 22 01:19:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാത്യു നെല്ലിക്കുന്ന്‌

 

By the same author


മാത്യു നെല്ലിക്കുന്ന്‌

മുവാറ്റുപുഴയ്‌ക്കടുത്തുളള വാഴക്കുളം ഗ്രാമത്തിൽ 1943-ൽ ജനിച്ചു. വാഴക്കുളത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മുവാറ്റുപുഴ നിർമ്മല കോളേജിൽനിന്നും ബി.കോം ബിരുദം നേടി. കോളേജ്‌ പഠനകാലത്തുതന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായി. ബിരുദം നേടിയശേഷം കൊച്ചിയിലും പിന്നീട്‌ ബോംബെയിലും കുറച്ചുകാലം ജോലി ചെയ്‌തു.

1974-ലാണ്‌ അമേരിക്കയിലെത്തിയത്‌. അവിടെ ടെക്‌സാസ്‌ സ്‌റ്റേറ്റിലെ ഹൂസ്‌റ്റൺ നഗരത്തിലാണ്‌ ജോലി ലഭിച്ചത്‌. ടെക്‌സാസിലെ ആയിരക്കണക്കായ മലയാളികളുടെ കലാസാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്‌റ്റണിലെ ജ്വാലാ ആർട്‌സിനും റൈറ്റേഴ്‌സ്‌ ഫോറത്തിനും രൂപം നൽകി. ഫൊക്കാനാ അടക്കമുളള സംരംഭങ്ങളുടെ സജീവ സംഘാടകനായി. തിരക്കിനിടയിൽത്തന്നെ നോവലുകളും കഥകളും രചിച്ചു. യാത്ര, അന്വേഷണം, അപരിചിതർ, തിരുപ്പുറപ്പാട്‌, വെളിപാട്‌, സാലഭഞ്ഞ്‌ജിക എന്നീ ആറ്‌ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. വേലിയിറക്കം, സൂര്യവെളിച്ചം, വേനൽമഞ്ഞ്‌, പ്രയാണം, പത്‌മവ്യൂഹം എന്നിവയാണ്‌ പ്രസിദ്ധീകൃതമായ നോവലുകൾ.

വേലിയിറക്കം 1994ലെ ഫൊക്കാനാ അവാർഡും, പ്രയാണം 1995ലെ വിദേശമലയാളി സാഹിത്യവേദി അവാർഡും നേടി. 1996ലെ വിദേശമലയാളികളായ എഴുത്തുകാർക്കുവേണ്ടിയുളള പ്രഥമ കൊടുപ്പുന്ന സ്‌മാരക സാഹിത്യ അവാർഡ്‌ സൂര്യവെളിച്ചം എന്ന നോവലിനു ലഭിച്ചു. തകഴി, പൊൻകുന്നം വർക്കി, ഡോ.കെ.എം. തരകൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ സൂര്യവെളിച്ചം അവാർഡിനർഹമായ കൃതിയായി പ്രഖ്യാപിച്ചത്‌.

ഭാര്യഃ ഗ്രേസി. മക്കൾഃ നാദിയ, ജോർജ്‌.

വിലാസംഃ

2130, ഹിൽട്ടൺ ഹെഡ്‌ ഡ്രൈവ്‌,

മിസൗറി സിറ്റി, ടെക്‌സാസ്‌,

യു.എസ്‌.എ. - 77459


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited