Sep 23 15:46:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആയുർവേദാചാര്യ മംഗലം ബാലകൃഷ്‌ണൻ

ആയുർവേദാചാര്യ മംഗലം ബാലകൃഷ്‌ണൻ

1926 ജൂൺ 26ന്‌ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്‌ ജനിച്ചു. അച്‌ഛൻഃ പിലാപ്പുഴ മംഗലത്ത്‌ വീട്ടിൽ നാരായണൻ വൈദ്യൻ. അമ്മഃ കല്യാണിയമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രൈവറ്റായി ഏഴുവർഷം സംസ്‌കൃതം അഭ്യസിച്ചു. അതേത്തുടർന്ന്‌ ‘വൈദ്യശാസ്‌ത്രി’ വരെ പഠിച്ചു. പട്ടാഴി നീലകണ്‌ഠൻവൈദ്യൻ, കാലടി പരമേശ്വരൻപിളളവൈദ്യൻ, ഏറ്റുമാനൂർ ബാലകൃഷ്‌ണവാരിയർ, മർമ്മവൈദ്യൻ എം.പി. കുരുക്കൾ, ഹരിപ്പാട്‌ ബാലകൃഷ്‌ണവാരിയർ, ഒളശ്ശ നാരായണൻമൂസത്‌ എന്നിവരുടെ ശിഷ്യൻ. 1936 മുതൽ അഞ്ചു വർഷം മർമ്മവൈദ്യവും ഒറ്റമൂലികളെക്കുറിച്ച്‌ പഠിക്കുന്നതിനുവേണ്ടി മലബാറിലെ വൃദ്ധവൈദ്യൻമാരുടെ കീഴിൽ പരിശീലനവും നേടി. 1945 ൽ പ്രാക്‌ടീസ്‌ ആരംഭിച്ചു. 17 വർഷം ആനുകാലികങ്ങളിൽ ആയുർവേദശാസ്‌ത്രലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ‘മംഗളം’ വാരികയിൽ സ്‌ഥിരമായി ‘ഗൃഹവൈദ്യം’ എന്ന കോളവും എഴുതിയിരുന്നു.

ആകാശവാണിയിൽ സുഭാഷിതവും കവിതയും ആയുർവേദമൂല്യങ്ങളെക്കുറിച്ച്‌ പ്രഭാഷണവും നടത്തിയിരുന്നു. 1988ൽ അരുവിപ്പുറം പ്രതിഷ്‌ഠാദിനത്തിൽ അവതരിപ്പിച്ച ഗുരുഗീതങ്ങൾ എന്ന കാവ്യോപഹാരം ശ്രീനാരായണ സാംസ്‌കാരിക സംഘം പ്രസിദ്ധപ്പെടുത്തി. ‘തോജോമയി’, വിട്ടുമാറാത്ത പ്രമേഹത്തിനും രക്‌തസമ്മർദ്ദത്തിനുമ അനുഭവസിദ്ധമായ ‘മേഹാരി’ തുടങ്ങി ഏഴിൽപരം ഔഷധങ്ങൾ കണ്ടുപിടിച്ചു. 1944ൽ ഹരിപ്പാട്ടു നടന്ന പാരമ്പര്യ വൈദ്യസമ്മേളനത്തിൽ ‘ആയുർവേദാചാര്യ’ബഹുമതി ലഭിച്ചു. വൃക്കരോഗം ശസ്‌ത്രക്രിയ കൂടാതെ ആയുർവേദചികിത്സകൊണ്ടു സുഖപ്പെടുത്താമെന്നു തെളിയിച്ചതിന്‌ 1995ൽ ആലപ്പുഴയിൽനടന്ന സമ്മേളനത്തിൽ പെരുമ്പാവൂർ തോട്ടുവാ മംഗളഭാരതി മഠാധിപതി കുമാരസ്വാമി പൊന്നാടയണിയിച്ച്‌ ആദരിച്ചു.

1999 ഫ്രെബ്രുവരി 4ന്‌ അന്തരിച്ചു.

ഭാര്യഃ തങ്കമ്മ. മക്കൾഃ രാധാമണി, അഞ്ഞ്‌ജന, സനൽ, സഞ്ഞ്‌ജീവ്‌, സഞ്ഞ്‌ജയ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited