Nov 17 22:25:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോപ്പിൽ ഭാസി

തോപ്പിൽ ഭാസി

സുപ്രസിദ്ധ നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും. 1924 ഏപ്രിൽ മാസത്തിൽ വളളികുന്നത്തു ജനിച്ചു. സംസ്‌കൃതത്തിൽ ശാസ്‌ത്രിപരീക്ഷയും വൈദ്യകലാനിധിയും പാസ്സായിട്ടുണ്ട്‌. ചെറുപ്പത്തിലേ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്നു. 1943-‘53 കാലത്ത്‌ ഒളിവിൽ കഴിച്ചുകൂട്ടി. കെ.പി.എ.സിയുടെ പ്രധാന പ്രവർത്തകൻ. നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, സർവേക്കല്ല്‌, മുടിയനായ പുത്രൻ, വിശക്കുന്ന കരിങ്കാലി, മൂലധനം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, കൂട്ടുകുടുംബം, തുലാഭാരം, ഇന്നലെ ഇന്ന്‌ നാളെ, കയ്യും തലയും പുറത്തിടരുത്‌, സൂക്ഷിക്കുക-ഇടതുവശം പോവുക, മൃച്‌ഛകടികം, പാഞ്ചാലി, ശാകുന്തളം, രജനി (നാടകങ്ങൾ), ആറ്‌ ഏകാങ്കങ്ങൾ, ഭാസിയുടെ ഏകാങ്കങ്ങൾ ഒന്നും രണ്ടും ഭാഗങ്ങൾ, കുടുംബം, അന്ത്യവും തുടക്കവും, ഷെൽട്ടർ (ഏകാങ്കങ്ങൾ) പ്രേമവും ത്യാഗവും (ചെറുകഥ), ഒളിവിലെ ഓർമകൾ(ആത്‌മകഥ) എന്നിവയാണ്‌ കൃതികൾ. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങൾക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും, ’അശ്വമേധ‘ത്തിന്‌ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും ’സൂക്ഷിക്കുക-ഇടതുവശം പോവുക‘യ്‌ക്കു മികച്ച നാടകത്തിനുളള സംസ്‌ഥാനം അവാർഡും ലഭിച്ചു. തിരക്കഥയ്‌ക്കും സംവിധാനത്തിനുമുളള സംസ്‌ഥാന അവാർഡുകളും 1986-ലെ മികച്ച നാടകസംവിധായകനുളള (മൃച്‌ഛകടികം) അവാർഡും നേടിയിട്ടുണ്ട്‌.

ഭാര്യഃ അമ്മിണിയമ്മ. മക്കൾഃ അജയൻ, സോമൻ, രാജൻ (ജീവിച്ചിരിപ്പില്ല), മാല, സുരേഷ്‌.

1992 ഡിസംബർ 8-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited