Nov 17 11:53:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മിയാസാവാ കെൻജി

 


മിയാസാവാ കെൻജി

കവി, കഥാകൃത്ത്‌, സാഹിത്യകാരൻ, കൃഷിശാസ്‌ത്രജ്‌ഞ്ഞൻ, ജ്യോതിശ്ശാസ്‌ത്രജ്‌ഞ്ഞൻ എന്നീ നിലകളിലെല്ലാം ജപ്പാനിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധനായിത്തീർന്നിട്ടുളള ഒരു ജാപ്പനീസ്‌ സാഹിത്യകാരനായ മിയാസാവാ കെൻജി. ഈ പ്രതിഭാശാലി ജപ്പാനിലെ ഇവാതേ പ്രീഫെക്‌ചറിൽ ഹാനാമാക്കി എന്ന നഗരത്തിൽ 1896-ൽ ജനിച്ചു. മാതാപിതാക്കൻമാർ ഉറച്ച ബുദ്ധമത വിശ്വാസികളായിരുന്നു. കെൻജിയും ബുദ്ധമതഭക്തനായിത്തന്നെ വളർന്നു. കുട്ടിക്കാലം മുതൽക്കേ കവിതകളും കഥകളും എഴുതാൻ തുടങ്ങി. അക്കാലം മുതൽ, യക്ഷിക്കഥകൾ കേൾക്കുന്നതിനും വിശേഷപ്പെട്ട പാറക്കഷണങ്ങളും ധാതുക്കളും മറ്റും ശേഖരിക്കുന്നതിനും തത്‌പരനായിരുന്നു കെൻജി.

അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്ന അതിവിചിത്രഭാവനകൾക്ക്‌ ഉറവിടം, ഈ ബാലകുതൂഹലം ആയിരിക്കണം. ഇവാതേയുടെ തലസ്ഥാനമായ ‘മോരിഓക്ക’യിലെ അഗ്രിക്കൾച്ചറൽ ഹൈസ്‌കൂളിൽനിന്ന്‌ പാസ്സായ കെൻജി ഹാനാമാക്കിയിലെ ഒരു കാർഷിക വിദ്യാലയത്തിൽ 30 വയസ്സുവരെ അദ്ധ്യാപകനായിരുന്നു. പിന്നീട്‌ ഉദ്യോഗം രാജിവച്ച്‌ ഹാനാമാക്കിയുടെ പ്രാന്തപ്രദേശത്ത്‌ കുറെ സ്ഥലം വാങ്ങി അവിടെ സ്വന്തമായി പ്രത്യേകരീതിയിൽ നെല്ലും പച്ചക്കറികളും കൃഷിചെയ്യുകയും സമീപത്തുളള കർഷകർക്ക്‌, കൃഷിവിഷയങ്ങളിൽ ഉപദേശനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അതോടൊപ്പം, അദ്ദേഹത്തിന്റെ സഹജവാസനയായ സാഹിത്യത്തിന്റെ രചനയ്‌ക്കും സമയം കണ്ടെത്തി. ഹാരുതോഷുര, ആമേനിമോമാക്കസു എന്ന കവിതകളും, കാസെണോ മാതാസബുറോ, ഗിൻകതെത്‌ സുദോണോയോരു, യോധാക്കണോ ഹോഷി, പൂമെൻണോ ഒയാരോരിത്തെൻ മുതലായ കുട്ടിക്കഥകളും ലോകപ്രസിദ്ധങ്ങളാണ്‌.

കൃഷിശാസ്‌ത്രസംബന്ധമായ രണ്ടായിരത്തോളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഈ അനുഗൃഹീത സാഹിത്യകാരൻ 37-​‍ാമത്തെ വയസ്സിൽ ക്ഷയരോഗം പിടിപ്പെട്ട്‌ 1933- ൽ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited